ഇടുക്കി ശാന്തന്‍പാറയില്‍ തോട്ടം തൊഴിലാളിയെ മര്‍ദ്ദിച്ച് കൈയൊടിച്ച കേസില്‍ പ്രതികളായ വനിതാ പഞ്ചായത്ത് അംഗവും ഭര്‍ത്താവും ഒളിവില്‍. ശാന്തന്‍പാറ പഞ്ചായത്ത് അംഗമായ നിര്‍മ്മല ദേവിയും ഭര്‍ത്താവ് വേല്‍മുരുകനും തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് സൂചന. കേസിലെ കണ്ടാലറിയാവുന്ന മറ്റു മൂന്നു പ്രതികളെയും പൊലീസിന് പിടികൂടാനായിട്ടില്ല.തോട്ടം തൊഴിലാളിയായ ശാന്തന്‍പാറ സ്വദേശി സുധാകരനെ കൂലി ചോദിച്ചതിന്റെ പേരില്‍ പഞ്ചായത്ത് അംഗവും ഭര്‍ത്താവും ചേര്‍ന്ന് മര്‍ദ്ദിച്ചു എന്നാണ് പരാതി. സംഭവത്തില്‍ ശാന്തന്‍പാറ പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതികള്‍ ഒളിവില്‍ പോയി.ശാന്തന്‍പാറ പഞ്ചായത്ത് അംഗമായ നിര്‍മ്മല ദേവിയും ഭര്‍ത്താവ് വേല്‍മുരുകനും തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് സൂചന. ഇന്നലെ മുതല്‍ ഇവരുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. കേസിലെ കണ്ടാലറിയാവുന്ന മറ്റു മൂന്നു പ്രതികളെയും പൊലീസിന് പിടികൂടാനായിട്ടില്ല. കുറ്റക്കാരെ എത്രയും വേഗം കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്നാണ് സുധാകരന്റെ ആവശ്യം.തമിഴ്‌നാട്ടിലേക്കും അന്വേഷണം വ്യാപിക്കുമെന്ന് ശാന്തന്‍പാറ പോലീസ് അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. സുധാകരന് സമീപത്തെ തോട്ടം ഉടമ 9000 ത്തോളം രൂപ പണിക്കൂലിയായി നല്‍കാന്‍ ഉണ്ടായിരുന്നു. പണം ലഭിക്കാതായതോടെ ഇയാള്‍ ശാന്തന്‍പാറ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പഞ്ചായത്ത് അംഗമായ നിര്‍മ്മല ദേവി മധ്യസ്ഥ വഹിക്കാന്‍ എത്തുകയും, പണം വാങ്ങി നല്‍കുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു വര്‍ഷമായിട്ടും പണം ലഭിക്കാതായതോടെ കഴിഞ്ഞ ദിവസം സുധാകരന്‍ വീണ്ടും പണം ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് ഗ്രാമപഞ്ചായത്ത് അംഗവും ഭര്‍ത്താവും മറ്റ് ചിലരും ചൊവ്വാഴ്ച രാത്രി 8.30ഓടെ വീട്ടില്‍ അതിക്രമിച്ച് കയറി സുധാകരനെ ക്രൂരമായി മര്‍ദിച്ചത്.
Sunday, 12 March 2023
Home
Unlabelled
തോട്ടം തൊഴിലാളിയെ മര്‍ദിച്ച് കയ്യൊടിച്ച കേസ്; വനിതാ പഞ്ചായത്ത് അംഗവും ഭര്‍ത്താവും ഒളിവില്‍
തോട്ടം തൊഴിലാളിയെ മര്‍ദിച്ച് കയ്യൊടിച്ച കേസ്; വനിതാ പഞ്ചായത്ത് അംഗവും ഭര്‍ത്താവും ഒളിവില്‍

About Weonelive
We One Kerala