പൊലീസിനുവേണ്ടി പുതുതായി വാങ്ങിയ 315 വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഉച്ചയ്ക്ക് 12.30 ന് തൈക്കാട് പൊലീസ് മൈതാനത്താണ് ചടങ്ങ്. സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്തും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുക്കും.പൊലീസ് സ്റ്റേഷനുകള്‍, ബറ്റാലിയനുകള്‍, കണ്‍ട്രോള്‍ റൂമുകള്‍, സ്പെഷ്യല്‍ യൂണിറ്റുകള്‍ എന്നിവയ്ക്ക് ആവശ്യമായ വാഹനങ്ങളാണിവ. ആംബുലന്‍സ്, ബസ്, ഇരുചക്രവാഹനങ്ങള്‍ എന്നിവയും ഇവയില്‍ പെടുന്നു.അതേസമയം മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ഏപ്രിൽ 1 ന് ആരംഭിക്കും. വിവിധ വകുപ്പുകളുടെ ഏകോപിതമായ പ്രവർത്തനങ്ങൾ ഉറപ്പുവരുത്തണമെന്ന് ഇതുമായി ബന്ധപ്പെട്ടു ചേർന്ന ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾക്ക് പുറമെ വീടുകളിലും ഓഫീസുകളിലും ഉൾപ്പെടെ ശുചീകരണ പ്രവർത്തനങ്ങൾ പൊതുജന പങ്കാളിത്തത്തോടെ നടത്തണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
Tuesday, 14 March 2023
Home
Unlabelled
പൊലീസ് വാഹനങ്ങളുടെ ഫ്ളാഗ് ഓഫ്; ബുധനാഴ്ച മുഖ്യമന്ത്രി നിര്‍വഹിക്കും
പൊലീസ് വാഹനങ്ങളുടെ ഫ്ളാഗ് ഓഫ്; ബുധനാഴ്ച മുഖ്യമന്ത്രി നിര്‍വഹിക്കും

About Weonelive
We One Kerala