കോർപറേഷൻ സെക്രട്ടറിയെ മർദിച്ച കേസ്: രണ്ട് യൂത്ത് കോൺഗ്രസ് നേതാക്കൾ കൂടി അറസ്റ്റിൽ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 18 March 2023

കോർപറേഷൻ സെക്രട്ടറിയെ മർദിച്ച കേസ്: രണ്ട് യൂത്ത് കോൺഗ്രസ് നേതാക്കൾ കൂടി അറസ്റ്റിൽ



കൊച്ചി: കൊച്ചി കോർപറേഷൻ സെക്രട്ടറിയെ മർദിച്ച കേസിൽ രണ്ട് യൂത്ത് കോൺഗ്രസ് നേതാക്കൾ കൂടി അറസ്റ്റിൽ. സംസ്ഥാന സെക്രട്ടറി പി.വൈ ഷാജഹാൻ, എറണാകുളം ബ്ലോക്ക് പ്രസിഡന്റ് സിജോ ജോസഫ് എന്നിവരെയാണ് സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ നേരത്തെ സംഘടനാ ഭാരവാഹിയായ ജെറിൻ ജെസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ബ്രഹ്‌മപുരം വിഷയത്തിൽ കൊച്ചി കോർപറേഷൻ ഉപരോധത്തിനിടെയാണ് വ്യാപക അക്രമമുണ്ടായത്. ഓഫീസിലെത്തിയ ജീവനക്കാരെ കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചു. കോർപറേഷൻ സെക്രട്ടറി ബാബു അബ്ദുൽ ഖാദറിനെയും ക്ലാർക്ക് വിജയകുമാറിനെയും വളഞ്ഞിട്ട് തല്ലി. രാവിലെ ഓഫീസിലെത്തിയ മറ്റൊരു ജീവനക്കാരനെ ഓടിച്ചിട്ട് ചവിട്ടുകയാണുണ്ടായത്. സമരം റിപ്പോർട്ട് ചെയ്യാനെത്തിയ മീഡിയവൺ ക്യാമറാമാൻ അനിൽ എം ബഷീറിനെയും ആക്രമിച്ചു. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഉദ്ഘാടനം ചെയ്ത പന്ത്രണ്ട് മണിക്കൂർ ഉപരോധ സമരത്തിനിൽ വ്യാപകമായ അക്രമമാണ് കോൺഗ്രസ് പ്രവർത്തകർ നടത്തിയത്. ഉദ്ഘാടന ചടങ്ങിൽ സുധാകരൻ സംസാരിക്കുമ്പോഴും കോൺഗ്രസ് പ്രവർത്തകർ അതിക്രമം നടത്തുന്നുണ്ടായിരുന്നു. വൈകിട്ട് അഞ്ച് മണി വരെയായിരുന്നു ഉപരോധം.

Post Top Ad