തൊടുപുഴ: നവദമ്പതിമാർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് നവവരൻ മരിച്ചു. ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു.ഇടുക്കി ചെമ്മണ്ണൂർ ഗ്യാപ് റോഡിൽ കാക്കാകടയ്ക്ക് സമീപമാണ് അപകടമുണ്ടായത്. ഫോർട്ട് കൊച്ചി സ്വദേശി സെൻസ്റ്റെൻ വിൽഫ്രഡ് (35) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭാര്യ മേരി സഞ്ജുവിനെ എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി.ബുധനാഴ്ച ഉച്ചയ്ക്കാണ് അപകടം നടന്നത്. അടുത്തിടെയാണ് സെൻസ്റ്റെൻ വിൽഫ്രഡും മേരി സഞ്ജുവും വിവാഹിതരായത്. മൂന്നാറിൽ പോയി മടങ്ങി വരികയായിരുന്നു ഇരുവരും. റോഡിലെ ഇറക്കം ഇറങ്ങുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.പരിക്കേറ്റ ഇരുവരേയും നാട്ടുകാർ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. സെൻസ്റ്റെൻ ആശുപത്രിയിൽ വെച്ച് മരിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം മേരി സഞ്ജുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Wednesday, 1 March 2023
Home
Unlabelled
മൂന്നാറിൽ നിന്ന് മടങ്ങവെ ബൈക്ക് മറിഞ്ഞ് നവവരൻ മരിച്ചു ,ഭാര്യക്ക് ഗുരുതര പരിക്ക്
മൂന്നാറിൽ നിന്ന് മടങ്ങവെ ബൈക്ക് മറിഞ്ഞ് നവവരൻ മരിച്ചു ,ഭാര്യക്ക് ഗുരുതര പരിക്ക്

About Weonelive
We One Kerala