ചാവക്കാട്: രോഗിയിൽ നിന്ന് കൈക്കൂലി വാങ്ങിയതിന് ചാവക്കാട് താലൂക്ക് ആശുപത്രിയിലെ രണ്ട് ഡോക്ടർമാർ പിടിയിലായി. ഗൈനക്കോളജി വിഭാഗം ഡോക്ടർ പ്രദീപ് വർഗീസ് കോശി, അനസ്തേഷ്യ വിഭാഗം
ഡോക്ടർ വീണ വർഗീസ് എന്നിവരെയാണ് വിജിലൻസ് പിടികൂടിയത്.ചാവക്കാട് സ്വദേശിനിയാണ് ശസ്ത്രക്രിയ ചെയ്യുന്നതിന് പണം ആവശ്യപ്പെട്ടകാര്യം വിജിലൻസിനെ അറിയിച്ചത്. തുടർന്ന് വിജിലൻസ് നിർദേശ പ്രകാരം അവർ നൽകിയ പണം രോഗി ഡോക്ടർമാർക്ക് നൽകുകയായിരുന്നു. താലൂക്ക് ആശുപത്രിക്ക് സമീപമുള്ള സ്വകാര്യ ക്ലിനിക്കിൽ വെച്ചാണ് പണം കൈമാറിയത്. ഈ സമയം തന്നെ വിജിലൻസ് ഉദ്യോഗസ്ഥർ അവിടെ എത്തി കൈയോടെ പിടികൂടുകയായിരുന്നു.രണ്ട് ഡോക്ടർമാരേയും അറസ്റ്റ് ചെയ്തു. ഡോ.പ്രദീപ് മൂവായിരം രൂപയും ഡോ.വീണ രണ്ടായിരം രൂപയുമാണ് കൈക്കൂലിയായി കൈപ്പറ്റിയത്.