ആറളം ഫാമിൽ സുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ടെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. കൊല്ലപ്പെട്ട രഘുവിന്റെ കുടുംബത്തിന് സംരക്ഷണം ഒരുക്കണം. കൊല്ലപ്പെട്ട രഘുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും എം വി ജയരാജൻ ആവശ്യപ്പെട്ടു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. കണ്ണൂർ ആറളത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട രഘുവിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. ഇന്നലെ പത്താം ബ്ലോക്കിൽ വിറക് ശേഖരിക്കുന്നതിനിടെയാണ് രഘു കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. പ്രദേശത്ത് വനം വകുപ്പിനെതിരെ പ്രതിഷേധം ശക്തമാണ്. ആറളം പഞ്ചായത്തിൽ യുഡിഎഫും, എൽഡിഎഫും, ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നു.