പത്തനാപുരം • നിയമക്കുരുക്കിലേക്കു ജനിച്ചു വീണ വികാസിനിക്കു പരിചരണത്തിന്റെ കാര്യത്തിൽ ഇവിടെ കുരുക്കുകളില്ല. ശ്രീലങ്കയിൽ നിന്ന് നിയമവിരുദ്ധമായി കാനഡയിലേക്കു കടക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ ദമ്പതികളായ ജസിന്തൻ(33), ശരണ്യ(23) എന്നിവരുടെ മകളായി ഫെബ്രുവരി 27ന് പുനലൂർ താലൂക്ക് ആശുപത്രിയിലാണ് വികാസിനി ജനിച്ചത്. അറസ്റ്റിലാകുമ്പോൾ ആറു മാസം ഗർഭിണിയായിരുന്നു ശരണ്യ. ഗാന്ധിഭവൻ ട്രസ്റ്റി പ്രസന്നാരാജന്റെ പരിലാളനയിലാണ് വികാസിനിയുടെ ഓരോ ദിവസവും കടന്നു പോകുന്നത്.ശ്രീലങ്കയിൽ നിന്നും കാനഡയിലേക്കു കടക്കുന്നതിന് 15 അംഗ സംഘത്തോടൊപ്പം ആണ് ഇവരും എത്തിയത്. ശരണ്യയുടെ സഹോദരിയുടെ മകന്റെ ചികിത്സയുടെ പേരിൽ മെഡിക്കൽ വിസയിൽ ചെന്നൈയിൽ വന്ന ഇവർ ഉൾപ്പെട്ട സംഘം, ട്രെയിനിൽ കൊല്ലത്തെത്തി. ഏജൻസികളുടെ നിർദേശം അനുസരിച്ച് വാടി കടപ്പുറത്തെത്തിയപ്പോഴായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലത്തു നിന്നും കപ്പലിൽ യാത്രയാക്കാം എന്ന് പറഞ്ഞാണ് ഇവരെ ഏജൻസികൾ വാടിയിലെത്തിച്ചത്.അറസ്റ്റിലായ ഇവർ ജയിലിൽ കിടക്കുമ്പോൾ, കെൽസയുടെ കീഴിലുള്ള വിക്ടിംസ് റൈറ്റ് സെന്റർ ഹൈക്കോടതിയെ സമീപിച്ച് ജാമ്യം അനുവദിച്ച് 11 പേരെ ഗാന്ധിഭവനിലേക്കും നാലു പേരെ കൊല്ലത്തെ സ്ഥാപനത്തിലേക്കും മാറ്റുകയായിരുന്നു. ഇവരിൽ പലരുടെയും വീസ കാലാവധി കഴിഞ്ഞു. ശ്രീലങ്കയിലേക്കു മടങ്ങുന്നതിന് ജാമ്യത്തിൽ ഇളവു തേടി വീണ്ടും ഇവർ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് കുഞ്ഞിന്റെ ജനനംവികാസിനിക്ക് ഇന്ത്യയിൽ ജനന സർട്ടിഫിക്കറ്റ് റജിസ്റ്റർ ചെയ്യാമെങ്കിലും ജനിച്ചതിന്റെ പേരിലുള്ള പൗരത്വം ലഭിക്കില്ല. ജസീന്തയും ശരണ്യയും ശ്രീലങ്കൻ വംശജരാണോ, അതോ അഭയാർഥികളാണോയെന്ന കാര്യത്തിൽ കോടതി വിധി വന്നെങ്കിലേ വ്യക്തമാകൂ. ഈ സാഹചര്യത്തിൽ ശ്രീലങ്കൻ നിയമങ്ങളെ ആശ്രയിച്ചിരിക്കും കുഞ്ഞിന്റെ പൗരത്വം സംബന്ധിച്ച കാര്യങ്ങളുടെ തുടർ നടപടി.
Saturday, 18 March 2023
Home
Unlabelled
ജനിച്ചു വീണത് നിയമക്കുരുക്കിലേക്ക്; വികാസിനിക്ക് ഇവിടെ സ്നേഹക്കാവൽ
ജനിച്ചു വീണത് നിയമക്കുരുക്കിലേക്ക്; വികാസിനിക്ക് ഇവിടെ സ്നേഹക്കാവൽ

About Weonelive
We One Kerala