പാചക വാതക വില വർദ്ധനവ് പിൻവലിക്കുക: ഡോ.വി ശിവദാസൻ എംപി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 1 March 2023

പാചക വാതക വില വർദ്ധനവ് പിൻവലിക്കുക: ഡോ.വി ശിവദാസൻ എംപി


ജനജീവിതത്തെ കൂടുതൽ ദുസ്സഹമാക്കി പാചക വാതക വില  യൂണിയൻ  സർക്കാർ കുത്തനെ വർദ്ധിപ്പിച്ചിരിക്കുകയാണ്. ജനദ്രോഹത്തിന്റെ പാരമ്യമാണ് നിലവിൽ യൂണിയൻ സർക്കാർ സൃഷ്ട്ടിച്ചുകൊണ്ടിരിക്കുന്നത്പാചകവാതക വിലവർദ്ധനവ് അതിലൊന്നുമാത്രമാണ്വിലവർദ്ധനവ്  സർക്കാർ അടിയന്തിരമായി പിൻവലിക്കണംതെരഞ്ഞെടുപ്പ് വേളയിൽ വർദ്ധിപ്പിക്കാതിരിക്കുകയും തിരഞ്ഞെടുപ്പ് കഴിഞ്ഞ് വിലവർദ്ധിപ്പിക്കുകയും ചെയ്യുകയാണ് യൂണിയൻ സർക്കാരിന്റെ നിലവിൽ തുടരുന്ന രീതിഅഞ്ച് വർഷത്തിൽ ഒരിക്കൽമാത്രം തെരഞ്ഞെടുപ്പ് മതിയെന്ന് ആർഎസ്എസും ബിജെപിയും പറയുന്നത് എല്ലായ്പോഴും തടസമില്ലാതെ വിലവർദ്ധിപ്പിക്കാൻ കൂടിയാണ്ഇന്ത്യയിലെ വൻകുത്തകകുടുംബങ്ങളും അവരുടെ മാധ്യമ കൂട്ടവും ഇതിനുപിന്തുണയുമായി ഓടിനടക്കുകയുമാണ്വിലദ്ധിപ്പിച്ചും വേതനംകുറച്ചും ബഹുഭൂരിപക്ഷം ജനങ്ങളുടെ ജീവിതത്തെ മോദി സർക്കാർ വേട്ടയാടുകയാണ്എന്നാൽ അപ്പൊഴെല്ലാം നിശബ്ധരായി നിൽക്കുന്ന നാണംകെട്ടവരുടെ കൂട്ടമായി കേരളത്തിലെ കോൺഗ്രസ് മാറിയിരിക്കുന്നതും നമ്മൾ കാണുകയാണ്.

ഇന്ത്യയിലെ പൊതുമേഖലയിലെ പാചകവാതക-എണ്ണ ഉൽപാദന വിതരണ കമ്പനികൾ വലിയലാഭം മുബ് ഉണ്ടാക്കിയിട്ടുണ്ടായിരുന്നുഇന്നത്തേതിനെക്കാളും വിലകുറച്ച് എണ്ണവിൽപ്പനനടത്തിയ കാലത്ത്എന്നാൽ നിലവിൽ കാണുന്നത് വിലവർദ്ധിപ്പിക്കുന്നതിനൊപ്പം പൊതുമേഖലാ സ്ഥാപനങ്ങൾ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നതാണ്മോദി ഭരണത്തിൽ എച്ച്പിസിൽ ഉൾപ്പെടെയുള്ള കബനികളുടെ കണക്കുകൾ അതാണ് കാണിക്കുന്നത്.  പാചക വാതകത്തിന്റെയും പെട്രോൾ ഡീസലിന്റെയും വില വർദ്ധിപ്പിച്ച് ജനങ്ങളെകൊള്ളയടിച്ച് കിട്ടുന്ന തുക ഇന്ത്യയിലെ വൻകിട കോർപറേറ്റുകൾക്കായ് നൽകുകയാണ്.  അവരാകട്ടെ യാതൊരുനികുതിയും അടക്കാതെ രാജ്യത്തെ പറ്റിക്കുന്നവരുമാണ്അദാനിമാരുടെ കഥകൾ രാജ്യത്തിന്റെ മുന്നിൽ തുറന്നുവച്ച തെളിവുകളാണ്ഇന്നിയും ഈകൊള്ളതുടരാൻ ജനങ്ങൾ അനുവധിക്കരുത്.

 

പാചകവാതകത്തിവിലകൂട്ടുന്നത്  രാജ്യത്ത് നിത്യോപയോഗ സാധനങ്ങളു വിലക്കയറ്റത്തിനിടയാക്കുംഅത്   സാധാരണക്കാരായ ജനങ്ങളെ പാപ്പരീകരിക്കാനാണ് കാരണമാകുകദരിദ്ര്യവും പട്ടിണിയും വർദ്ധിച്ചുകൊണ്ടിരിക്കുന്ന രാജ്യമാണ് നിലവിൽ ഇന്ത്യബഹുഭൂരിപക്ഷത്തെ ദാരിദ്ര്യത്തിൽ തുടരാൻ നിർബന്ധിതരാക്കി ആർഎസ്എസ്-ബിജെപി പിന്തുണക്കാരായ മുതലാളിമാർക്ക് കോടികൾ കൊയ്യാനവസരമൊരുക്കുകയാണ് മോദിസർക്കാരിന്റെ ലക്ഷ്യംസാധാരണക്കാരെ സഹായിക്കുന്നതിനുവേണ്ടിയാണ് മുമ്പ് രാജ്യത്ത് സർക്കാരുകൾ പാചകവാതകത്തിന് സബ്സിഡികൾ ഏർപ്പെടുത്തിയത്എന്നാൽ മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം പാചകവാതകസബ്സിഡി ഘട്ടംഘട്ടമായി നിർത്തലാക്കിയ അവസ്ഥയാണ്ആദ്യം ബാങ്കുകൾ വഴി നേരിട്ട് നൽകാം എന്നായിരുന്നു വാഗ്ദാനംഅത് സബ്സിഡി സംവിധാനം തകർക്കുന്നതിനുള്ള മുന്നൊരുക്കമായിരുന്നു.

 

പാർലമെന്റിൽ  പെട്രോളിയം മന്ത്രാലയം  എനിക്ക്  നൽകിയ മറുപടിയിലെ കണക്കുകൾ അതുതന്നെയാണ് അടയാളപ്പെടുത്തുന്നത്.   2018-19 ൽ സബ്സിഡിയായി നൽകിയത് 31,579 കോടി ആയിരുന്നു.  എന്നാൽ  2021-22 ൽ അത് വെറും 242 കോടി ആയി വെട്ടിച്ചുരുക്കപ്പെട്ടുഅദാനിയുടെ കബനികൾ ബിജെപിക്കും ആർഎസ്എസിനും നൽകിയ സംഭാവനതുകയേക്കാൾ എത്രയോചെറുതായേക്കാമത്ജനങ്ങളെ വഞ്ചിക്കുന്ന നിലപാടിന്റെ ആവർത്തനമാണ് യൂണിയൻ സർക്കാരിൽനിന്നും കണ്ടുകൊണ്ടിരിക്കുന്നത്.   ഗാർഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് 50 രൂപയാണ് ഒറ്റയടിക്ക് വർദ്ധിപ്പിച്ചിരുക്കുന്നത്അത്  1110 രൂപയാക്കിയിരിക്കുകയാണ്.  വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില  351 രൂപയാണ്  വർദ്ധിപ്പിച്ചിരിക്കുന്നത്രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലനിരക്കായ 2124 രൂപയാക്കി മാറ്റിയിരിക്കുന്നുഇതൊരിക്കലും അംഗീകരിക്കാനാകുന്നതല്ലഅന്യായമായ വില വർദ്ധനവ് അടിയന്തിരമായി പിൻവലിക്കണമെന്ന് ഡോ . വി ശിവദാസൻ എം പി ആവശ്യപ്പെട്ടു

Post Top Ad