തൃശൂർ • ജിമ്മിൽ യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പരിശീലകൻ അറസ്റ്റിൽ.വടൂക്കര മനവഴിയിലെ ഫോർമൽ ഫിറ്റ്നസ് സെന്റർ ഉടമയും പരിശീലകനുമായ പാലക്കൽ തൈവളപ്പിൽ അജ്മലിനെ (26) ആണ് നെടുപുഴ എസ്ഐ കെ. അനുദാസും സംഘവും അറസ്റ്റ് ചെയ്തത്.കഴിഞ്ഞ 22ന് ആയിരുന്നു സംഭവം. ജിമ്മിൽ വ്യായാമത്തിനു ശേഷം സ്റ്റീം ബാത്ത് ചെയ്യുകയായിരുന്നു യുവതി. ചേർപ്പ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത മറ്റൊരു ലൈംഗിക അതിക്രമക്കേസിലും അജ്മൽ പ്രതിയാണ്. സിപിഒമാരായ പ്രിയൻ, ശ്രീജിത്ത്, ജോവിൻസ് എന്നിവരും അന്വേഷണ സംഘത്തിലുൾപ്പെട്ടു. പ്രതിയെ റിമാൻഡ് ചെയ്തു.
Saturday, 11 March 2023
Home
Unlabelled
ജിമ്മിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം: ഉടമ അറസ്റ്റിൽ
ജിമ്മിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം: ഉടമ അറസ്റ്റിൽ

About Weonelive
We One Kerala