കണ്ണൂർ• തളിപ്പറമ്പിൽ കോടതി ജീവനക്കാരിക്കുനേരെ ആസിഡ് ആക്രമണം. മുൻസിഫ് കോടതി ജീവനക്കാരിയായ കൂവോട് സ്വദേശിനി കെ.സാഹിദയ്ക്കുനേരെയാണ് (39) നേരെയാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ സാഹിദയെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് വൈകിട്ട് അഞ്ചരയോടെ, മാർക്കറ്റ് റോഡിലെ ന്യൂസ് ജംക്‌ഷനിലാണു സംഭവം. ആസിഡ് ഒഴിച്ചയാളെ നാട്ടുകാർ പിടികൂടി പൊലീസിലേൽപിച്ചു. ആക്രമണ കാരണം വ്യക്തമല്ല. ആക്രമണത്തിൽ സമീപത്ത് ഉണ്ടായിരുന്ന കോടതി ജീവനക്കാരൻ പ്രവീൺ തോമസ്, പത്ര വിൽപനക്കാരനായ ജബ്ബാർ എന്നിവർക്കു പൊള്ളലേറ്റു. ചില വഴിയാത്രക്കാരുടെ വസ്ത്രങ്ങളിൽ ആസിഡ് വീണു കത്തി.
Monday, 13 March 2023
Home
Unlabelled
കണ്ണൂരിൽ കോടതി ജീവനക്കാരിക്കുനേരെ ആസിഡ് ആക്രമണം; ഗുരുതര പരുക്ക്
കണ്ണൂരിൽ കോടതി ജീവനക്കാരിക്കുനേരെ ആസിഡ് ആക്രമണം; ഗുരുതര പരുക്ക്

About Weonelive
We One Kerala