കർഷകപ്രക്ഷോഭ റാലിക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് എ കെ സി സി തോമാപുരം മേഖല. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 15 March 2023

കർഷകപ്രക്ഷോഭ റാലിക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് എ കെ സി സി തോമാപുരം മേഖല.


ചിറ്റാരിക്കാൽ: തലശേരി അതിരൂപുത കത്തോലിക്കാ കോൺഗ്രസ് മാർച്ച് 18 ന് ആലക്കോട് വച്ച് നടത്തുന്ന കർഷക പ്രക്ഷോഭറാലിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തിരികൾ കൈകളിലേന്തി സർക്കാരുകളുടെ കർഷകവിരുദ്ധ നിലപാടുകൾക്കെതിരെ പ്രമേയം അവതരിപിച്ച്  എ കെ സി സി തോമാപുരം മേഖല സമിതി. ഫൊറോനയിലെ മുഴുവൻ എ കെ സി സി പ്രവർത്തകരും ആലക്കോടെ പ്രതിഷേധ സംഗമത്തിൽ പങ്കെടുക്കുവാൻ യോഗം തീരുമാനിച്ചു.

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെയും, വന്യമൃഗങ്ങളുടെ ശല്യം , റബറിന് 250 രൂപയും, കശുവണ്ടിക്ക് 200 രൂപയും, തേങ്ങക്ക് 50 രൂപയും വിലസ്ഥിരതാ ഫണ്ട് ഏർപെടുത്തുക.  ബഫർ സോൺ വിഷയത്തിലെ കർഷകരുടെ ആശങ്കയകറ്റുക, ബജറ്റിൽ വർദ്ധിപ്പിച്ച നികുതി കുറയ്ക്കുക, പാചക വാതക വില കുറയ്ക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന സമരത്തിന് എല്ലാ പിന്തുണയും നൽകാൻ തോമാപുരം ഫൊറോനകത്തോലിക്കാ കോൺഗ്രസിന്റെ നേതൃയോഗം അഭിപ്രായപ്പെട്ടു.

യോഗത്തിൽ ഫൊറോന പ്രസിഡന്റ് ഷിജിത്ത്  തോമസ് കുഴുവേലിൽ അദ്ധ്യക്ഷതവഹിച്ചു. തോമാപുരം ഫൊറോന വികാരി ഫാ. മാർട്ടിൻ കിഴക്കേത്തലയ്ക്കൽ യോഗം ഉൽഘാടനം ചെയ്തു. ഫൊറോനാ ഡയറക്ടർ.ഫാ. ജോമി തൊട്ടിയിൽ മുഖ്യപ്രഭാക്ഷണം നടത്തി.  സെക്രട്ടറി സാജു പടിഞ്ഞാറേട്ട്, തങ്കച്ചൻ തേക്കുംകാട്ടിൽ,  ഷേർളി പുതുമന അറയ്ക്കൽ, ടോമി നടുവിലേക്കുറ്റ്, സുനിൽ അമ്മിയാനി, റോഷ്നി പുതുപറബിക്കുന്നേൽ എന്നിവർ സംസാരിച്ചു.



Post Top Ad