മുരിക്കാശേരി • വിൽപനയ്ക്കായി സൂക്ഷിച്ച നാലു കിലോഗ്രാം കഞ്ചാവുമായി സിപിഎം നേതാവടക്കം രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സിപിഎം ഇരുമലക്കപ്പ് കാപ്പുഴി ബ്രാഞ്ച് സെക്രട്ടറിയും വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി അംഗവുമായ കൊന്നത്തടി ചിന്നാർ നിരപ്പ് പുല്ലാട്ട് സിബി (57), ചിന്നാർ നിരപ്പ് അമ്പാട്ട് ഷിന്റോ (44) എന്നിവരാണു പിടിയിലായത്. ചിന്നാർ ചപ്പാത്തിനു സമീപമുള്ള ബസ് സ്റ്റോപ്പിൽനിന്നാണ് ഇരുവരെയും പിടികൂടിയത്.ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് ടീം മുരിക്കാശേരി പൊലീസുമായി ചേർന്നു നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. ഇവരുടെ കയ്യിലിരുന്ന ബാഗിൽ നിന്നാണ് ഉണക്കി സൂക്ഷിച്ചിരുന്ന കഞ്ചാവു കണ്ടെടുത്തത്. മുരിക്കാശ്ശേരി എസ്എച്ച്ഒ എൻ.എസ്.റോയി, എസ്ഐ സി.ടി.ജിജി എന്നിവരുടെ നേതൃത്വത്തിലാണു പ്രതികളെ പിടികൂടിയത്.
Thursday, 16 March 2023
Home
Unlabelled
സിപിഎം ബ്രാഞ്ച് സെക്രട്ടറിയും കൂട്ടാളിയും കഞ്ചാവുമായി പിടിയിൽ
സിപിഎം ബ്രാഞ്ച് സെക്രട്ടറിയും കൂട്ടാളിയും കഞ്ചാവുമായി പിടിയിൽ

About Weonelive
We One Kerala