ലോറിക്കടിയില്‍പ്പെട്ട രണ്ടുപേരെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന് സോഷ്യല്‍ മീഡിയയില്‍ കയ്യടി. വന്‍ ദുരന്തമായി മാറാന്‍ സാധ്യതയുണ്ടായിരുന്ന ആ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ഉദ്യോഗസ്ഥന്‍ സോഷ്യല്‍ മീഡിയയില്‍ താരമായത്.കോഴിക്കോട് സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന സ്ത്രീകള്‍ ലോറിക്ക് തൊട്ടുമുന്നില്‍ വച്ച് വാഹനത്തില്‍ നിന്നും നിയന്ത്രണം വിട്ട് താഴെ വീഴുകയും ലോറിയുടെ ടയറുകള്‍ക്ക് സമീപത്തേക്ക് പതിക്കുകയും ചെയ്യുന്നതായി വിഡിയോയിലുണ്ട്. സംഭവം ശ്രദ്ധയില്‍പ്പെട്ട ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍ ഒരു നിമിഷം പോലും പാഴാക്കാതെ ചുറ്റുമുള്ള വാഹനങ്ങള്‍ നിയന്ത്രിക്കുകയും രണ്ടുപേരേയും ലോറിക്കടിയില്‍ പിടാതെ വലിച്ചെടുക്കുകയുമായിരുന്നു.കോഴിക്കോട് സിറ്റി ട്രാഫിക്കിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രഞ്ജിത്ത് ലിജേഷ് എന്ന ഉദ്യോഗസ്ഥനാണ് തന്റെ അവസരോചിതമായ ഇടപെടലിലൂടെ ശ്രദ്ധ നേടുന്നത്. കോഴിക്കോട് മാലാപ്പറമ്പ് ജംഗ്ഷനിലാണ് സംഭവം നടന്നത്. ഇന്നലെയാണ് അപകടമുണ്ടായത്.
Wednesday, 1 March 2023
Home
Unlabelled
കോഴിക്കോട്ടെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്റെ കൈപിടിച്ച് ലോറിയ്ക്കടിയില്‍ നിന്ന് അവര്‍ കയറിവന്നത് ജീവിതത്തിലേക്ക്
കോഴിക്കോട്ടെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്റെ കൈപിടിച്ച് ലോറിയ്ക്കടിയില്‍ നിന്ന് അവര്‍ കയറിവന്നത് ജീവിതത്തിലേക്ക്

About Weonelive
We One Kerala