ചന്ദ്രനെ തൊടാൻ 'റാശിദ്​ റോവർ'; ഭ്രമണ പഥത്തിലേക്കുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ O.T.T, Logicwebs.in, Pocket t.v, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വീ.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

 


Saturday, 18 March 2023

ചന്ദ്രനെ തൊടാൻ 'റാശിദ്​ റോവർ'; ഭ്രമണ പഥത്തിലേക്കുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി




അറബ്​ലോകത്തെ ആദ്യ ചന്ദ്രദൗത്യ പേടകമായ യു.എ.ഇയുടെ 'റാശിദ്​' റോവർ ചന്ദ്രന്‍റെ ഭ്രമണപഥ ത്തിലേക്ക്​ പ്രവേശിക്കാനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. പേടകത്തെ വഹിക്കുന്ന ജാപ്പനീസ് ലൂണാർ ലാൻഡർ ഹകുട്ടോ-ആർ ഉടമകളായ ഐസ്​പേസ്​ കമ്പനിയാണ്​ ഇക്കാര്യം അറിയിച്ചത്​. ഇതോടെ അടുത്ത മാസം അവസാനത്തിൽ 'റാശിദ്​' ചന്ദ്രനിൽ എത്തുമെന്നാണ്​ പ്രതീക്ഷ.ചന്ദ്രനിലേക്കുള്ള പാതയിൽ ലാൻഡർ നിലവിൽ സ്ഥിരതയിലാണ്. ചന്ദ്ര ഗുരുത്വാകർഷണ മേഖലയിലേക്ക് പ്രവേശിക്കുകയും ചന്ദ്രനെ ഭ്രമണം ചെയ്യാനുമുള്ള തയ്യാറെടുപ്പുകൾ നടക്കുന്നതായും -കമ്പനി അറിയിച്ചു.'റാശിദ്​' കഴിഞ്ഞ ഡിസംബർ 11നാണ്​ യു.​എ​സി​ലെ ഫ്ലോ​റി​ഡ​യി​ലെ കെ​ന്ന​ഡി സ്​​പേ​സ് ​സെ​ന്‍റ​റി​ൽ​നിന്ന്​ ജപ്പാനീസ്​ ലാൻഡറിൽ പറന്നുയർന്നത്​. മു​ഹ​മ്മ​ദ്​ബി​ൻ റാ​ശി​ദ്​സ്​​പേ​സ്​സെ​ന്‍റ​റി​ലെ എ​ൻ​ജി​നീ​യ​ർ​മാർ നിർമിച്ചതാണ്​പേടകം. നേരത്തെപേടകത്തിൽ നിന്ന്​ആദ്യ സന്ദേശം പുറത്തുവന്നിരുന്നു. ദുബൈ മുൻ ഭരണാധികാരി ശൈഖ്​റാശിദ്​ബിൻ സഈദ്​ആൽ മക്​തൂമിന്‍റെ പേരാണ്​പേടകത്തിന്​നൽകിയിരിക്കുന്നത്​.ചന്ദ്രന്‍റെ വടക്കുകിഴക്കൻ ഭാഗം പര്യവേക്ഷണം നടത്താനാണ് ​റോവർ ലക്ഷ്യമിടുന്നത്​. ചന്ദ്രന്‍റെ മണ്ണ്, പൊടിപടലം, ഫോട്ടോ ഇലക്ട്രോൺ കവചം, ചന്ദ്രനിലെ ദിവസം എന്നിവ ദൗത്യത്തിലൂടെ പഠന വിധേയമാക്കും. ദൗത്യം വിജയമായാൽ യു.എസിനും സോവിയറ്റ്​ യൂനിയനും ചൈനക്കും പിന്നാലെ ചന്ദ്രനിൽ സുരക്ഷിതമായി ​പേടകം ഇറക്കി ദൗത്യം പൂർത്തിയാക്കുന്ന നാലാമാത്തെ രാജ്യമെന്ന നേട്ടം യു.എ.ഇക്ക്​ സ്വന്തമാകും.

Post Top Ad