അയ്യറിൻ്റെ പരുക്ക് സഞ്ജുവിനെ തുണച്ചേക്കും; ഹൂഡയ്ക്കും സാധ്യത - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 12 March 2023

അയ്യറിൻ്റെ പരുക്ക് സഞ്ജുവിനെ തുണച്ചേക്കും; ഹൂഡയ്ക്കും സാധ്യത


 ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ നിന്ന് ശ്രേയാസ് അയ്യർ പുറത്തായെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന നാലാം ടെസ്റ്റ് മത്സരത്തിൻ്റെ മൂന്നാം ദിനം പുറം വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശ്രേയാസ് ആദ്യ ഇന്നിംഗ്സിൽ കളിച്ചില്ല. ഇതേ തുടർന്നാണ് ശ്രേയാസ് ഏകദിന ടീമിൽ നിന്ന് പുറത്തായേക്കുമെന്ന് റിപ്പോർട്ടുകൾ വരുന്നത്. ശ്രേയാസ് പുറത്താവുമെങ്കിൽ പകരമാര് എന്നതാണ് നിലവിൽ സമൂഹമാധ്യമങ്ങളിലെ ചോദ്യം. സഞ്ജു സാംസൺ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, രജത് പാടിദാർ തുടങ്ങിയവരാണ് ശ്രേയാസിനു പകരം ടീമിലിടം നേടാൻ സാധ്യതയുള്ള താരങ്ങൾ. ഇതിൽ ഏകദിനത്തിലെ ഗംഭീര റെക്കോർഡുകൾ സഞ്ജുവിനു മേൽക്കൈ നൽകുന്നുണ്ട്. ഓസ്ട്രേലിയക്കെതിരായ ടീമിൽ നിന്ന് സഞ്ജുവിനെ ഒഴിവാക്കിയത് വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്. ആകെ കളിച്ച 11 ഏകദിനങ്ങളിൽ നിന്ന് 66 ശരാശരിയിൽ 330 റൺസ് നേടിയ സഞ്ജുവിന് 104.76 സ്ട്രൈക്ക് റേറ്റും ഉണ്ട്. ദീപക് ഹൂഡയാണ് സഞ്ജുവിൻ്റെ പ്രധാന എതിരാളി. ഹൂഡയ്ക്ക് പന്തെറിയാനാവുമെന്നത് പോസിറ്റീവാണ്. എന്നാൽ, 10 ഏകദിനങ്ങളിൽ 81 സ്ട്രൈക്ക് റേറ്റും 25 ശരാശരിയും 153 റൺസുമുള്ള ഹൂഡ സഞ്ജുവിനോളം നല്ല പ്രകടനങ്ങളല്ല നടത്തിയിട്ടുള്ളത്.

Post Top Ad