കൊല്ലത്ത് മഫ്തിയിലെത്തിയ പൊലീസ് യുവാവിനെ മർദ്ദിച്ചതായി പരാതി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 14 March 2023

കൊല്ലത്ത് മഫ്തിയിലെത്തിയ പൊലീസ് യുവാവിനെ മർദ്ദിച്ചതായി പരാതി

 


കൊല്ലം: കൊല്ലം കരിക്കോട് മഫ്തിയിലെത്തിയ പൊലീസ് യുവാവിനെ മർദ്ദിച്ചതായി പരാതി. കരിക്കോട് സ്വദേശി സിനുലാലിനാണ് മർദനമേറ്റത്. പ്രതിയെ പിടികൂടാനായി മഫ്തിയിലെത്തിയ ഉദ്യോഗസ്ഥരുടെ തിരിച്ചറിയൽ രേഖ നാട്ടുകാർ ചോദിച്ചതിൽ പ്രകോപിതരായി പൊലീസുകാർ മർദിച്ചുവെന്നാണ് സിനുലാലിന്റെ പരാതി.എന്നാൽ കൊലപാതക ശ്രമക്കേസിലെ പ്രതിയെ പിടികൂടാനെത്തിയ എസ്ഐയെ സിനുലാല്‍ മദ്യലഹരിയിൽ മർദ്ദിക്കുകയായിരുന്നുവെന്നാണ് പൊലീസ് വിശദീകരണം. എസ് ഐയെ തടഞ്ഞുവെച്ച് മർദ്ദിച്ചുവെന്നും പൊലീസ് പറയുന്നു. കൊലപാതക ശ്രമകേസിലെ പ്രതി വീട്ടിൽ ഒളിവിലുണ്ടെന്ന സംശയത്തിൽ കുണ്ടറ പൊലീസ് പരിശോധന നടത്തവേയാണ് സംഭവമുണ്ടായത്.

മദ്യലഹരിയിലായിരുന്ന സിനുലാൽ എസ്ഐയെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പൊലീസിനെ ആക്രമിച്ചതിനും സിനുലാലിനെതിരെ കേസെടുത്തെന്നും പൊലീസ് അറിയിച്ചു.

Post Top Ad