കോഴിക്കോട് • മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായി പി.എം.എ. സലാം തുടരും. നിലവിൽ സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറിയാണ്. കെ.പി.എ. മജീദ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ച് എംഎൽഎ ആയപ്പോഴാണ് സലാം ആക്ടിങ് ജനറൽ സെക്രട്ടറിയായി നിയമിതനായത്. ഇത്തവണ എം.കെ. മുനീർ എംഎൽഎ സെക്രട്ടറിയാകുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും പി.എം.എ. സലാമിനെ തന്നെ ഇന്നു കോഴിക്കോട് നടന്ന സംസ്ഥാന കൗൺസിലിൽ സെക്രട്ടറിയായി തിരഞ്ഞെടുക്കുകയായിരുന്നു. തിരഞ്ഞെടുപ്പില്ലാതെ ഐകകണ്ഠേനയാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ അധ്യക്ഷനായ യോഗമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയായിരുന്നു തിരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫിസർ. പുതിയ ഭാരവാഹികൾക്ക് ഇന്നു വൈകിട്ട് ഏഴിന് കുറ്റിച്ചിറയിൽ സ്വീകരണം നൽകും.
Saturday, 18 March 2023
Home
Unlabelled
മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പി.എം.എ. സലാം തുടരും
മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പി.എം.എ. സലാം തുടരും

About Weonelive
We One Kerala