10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സൈറ്റ് മാനേജർ വിജിലൻസ് പിടിയിൽ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 19 April 2023

10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സൈറ്റ് മാനേജർ വിജിലൻസ് പിടിയിൽ



കണ്ണൂർ • എസ്ടി വിഭാഗത്തിന് വീട് നിർമാണത്തിനായി സർക്കാർ അനുവദിച്ച ഫണ്ട് നൽകാൻ 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കണ്ണൂർ ഷെഡ്യൂൾഡ് ട്രൈബ് ഡവലപ്മെന്റ് സൈറ്റ് മാനേജർ വിജിലൻസിന്റെ പിടിയിൽ. പിണറായി അണ്ടല്ലൂർക്കടവ് സ്വദേശി സലിം താഴെകോറോത്തിനെയാണ് (49) ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്.പുളിങ്ങോം ആറാട്ട്കടവിൽ എസ്ടി വിഭാഗത്തിന് വീട് വയ്ക്കാൻ സർക്കാർ അനുവദിച്ച ഫണ്ട് നൽകുന്നതിന് ഇയാൾ പണം ആവശ്യപ്പെട്ടതായി പരാതി ഉണ്ടായിരുന്നെന്നു വിജിലൻസ് അധികൃതർ പറഞ്ഞു. 11 എസ്ടി കുടുംബത്തിനു വീടിനുള്ള ഫണ്ടായി 6 ലക്ഷം രൂപ വീതമാണ് അനുവദിച്ചിരുന്നത്. 4 ഘട്ടമായാണ് ഈ തുക നൽകുന്നത്.തുക ലഭ്യമാക്കാൻ 10,000 രൂപ ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടതോടെ ഗുണഭോക്താക്കളിലൊരാൾ വിജിലൻസിനെ അറിയിച്ചു. വിജിലൻസ് നിർദേശപ്രകാരം തുക വാങ്ങാൻ ഇന്നലെ വൈകിട്ട് 4ന് കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ എത്താൻ സലിമിനോട് ഗുണഭോക്താവ് ആവശ്യപ്പെട്ടു. പിന്നീട് ജവാഹർ ലൈബ്രറി കോംപൗണ്ടിൽ ഫിനാഫ്തലിൻ പുരട്ടി നൽകിയ നോട്ട് വാങ്ങവേ സലിമിനെ വിജിലൻസ് സംഘം കയ്യോടെ പിടികൂടി.

Post Top Ad