ഭക്ഷണം കളഞ്ഞാൽ 100 രൂപ പിഴ, എല്ല്, മുള്ള് , തുടങ്ങിയവ മാത്രം ഉപേക്ഷിക്കാം; ജീവനക്കാർക്കു താക്കീതുമായി സെക്രട്ടറി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 16 April 2023

ഭക്ഷണം കളഞ്ഞാൽ 100 രൂപ പിഴ, എല്ല്, മുള്ള് , തുടങ്ങിയവ മാത്രം ഉപേക്ഷിക്കാം; ജീവനക്കാർക്കു താക്കീതുമായി സെക്രട്ടറി



വടക്കാഞ്ചേരി • വീട്ടിൽനിന്നു കൊണ്ടുവരുന്ന ഉച്ചഭക്ഷണം മുഴുവൻ കഴിക്കാതെ വേസ്റ്റ് ബിന്നിൽ വലിച്ചെറിയുന്ന നഗരസഭ ജീവനക്കാർക്കു താക്കീതുമായി സെക്രട്ടറി കെ.കെ.മനോജ്. ഭക്ഷണം പാഴാക്കി കളയുന്നത് ഒരു കാരണവശാലും അനുവദിക്കാൻ കഴിയില്ലെന്നും ഏതൊരു ഭക്ഷണവും വേസ്റ്റ് ബിന്നിൽ തള്ളുന്നതു കണ്ടെത്തിയാൽ ഉത്തരവാദികളായ ജീവനക്കാരിൽ നിന്ന് ഓരോ തവണയും 100 രൂപ പിഴയായി ഈടാക്കുമെന്നു വ്യക്തമാക്കി സെക്രട്ടറി ഉത്തരവ് ഇറക്കി.ഭക്ഷണ ശേഷം അവശേഷിക്കുന്ന എല്ല്, മുള്ള് , തുടങ്ങി ഭക്ഷണമായി കഴിക്കാൻ സാധിക്കാത്തവയും മാത്രമേ ഉപേക്ഷിക്കാവൂ എന്ന് ഉത്തരവിൽ പറയുന്നു.ഉത്തരവ് നടപ്പാക്കുന്നതിനു നഗരസഭ ഹെൽത്ത് സൂപ്പർവൈസറും ക്ലീൻ സിറ്റി മാനേജരുമായ കെ.ജയകുമാറിനെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.എന്നാൽ, സെക്രട്ടറി ഇറക്കിയ ഉത്തരവ് നിയമ വിരുദ്ധമാണെന്നു കോൺഗ്രസ് കൗൺസിലർമാർ പറഞ്ഞു.ജീവനക്കാർ ഭക്ഷണം പാഴാക്കരുതെന്നു വേണമെങ്കിൽ അഭ്യർഥിക്കാം എന്നല്ലാതെ നടപടിയെടുക്കാനാകില്ലെന്നും അവർ ചൂണ്ടിക്കാട്ടി. വീടുകളിൽ ഭക്ഷണം ആവശ്യത്തിനു മാത്രമേ പാചകം ചെയ്യാവൂ എന്ന് ഉത്തരവിൽ പറയുന്നത് അപലപനീയമാണെന്നു കൗൺസിലർമാരായ കെ.അജിത്കുമാർ, എസ്.എ.എ.ആസാദ്, കെ.ടി.ജോയ്, പി.എൻ.വൈശാഖ് എന്നിവർ പറഞ്ഞു.

Post Top Ad