തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 15 കിലോ കഞ്ചാവ് പിടികൂടി. ബോംബ് സ്‌ക്വാഡും റെയിൽവേ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പ്ലാറ്റ് ഫോമിലെ ഇരിപ്പിടത്തിൽ ഉപേക്ഷിച്ച നിലയിലുള്ള ബാഗിൽ നിന്നുമാണ് കഞ്ചാവ് കണ്ടെടുത്തത്. പൊലീസ് ഡോഗ് സ്റ്റെഫി ആണ് കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവുമായെത്തിയവർ പൊലീസിനെ കണ്ടതോടെ ബാഗ് ഉപേക്ഷിച്ച് രക്ഷപ്പെട്ടതാകാമെന്നാണ് നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.കേരളത്തിൽ ലഹരി വസ്തുക്കളുമായി പിടിയിലാകുന്നവരുടെ എണ്ണം കൂടുകയാണ്. തിരുവനന്തപുരത്ത് മയക്കുമരുന്നുമായി ലോഡ്ജിൽ തങ്ങിയ രണ്ട് യുവാക്കളും ഇന്നലെ കരമന പൊലീസിന്റെ പിടിയിലായി. യുവാക്കളിൽ നിന്ന് 27 ഗ്രാം എ.ഡി.എം.എ പിടികൂടി. പിടിയിലായ ഒരാളുടെ വീട്ടിൽ നിന്ന് 44 ഗ്രാം എം.ഡി.എം.എ തുടർ പരിശോധനയിൽ പിടിച്ചെടുക്കുകയും ചെയ്തുതിരുവനന്തപുരം കിള്ളിപ്പാലത്തെ ലോഡ്ജിൽ മുറിയെടുത്ത് ലഹരി വിൽപനയ്ക്ക് ശ്രമിച്ച സംഘത്തെയാണ് സിറ്റി ഷാഡോ പൊലീസും കരമന പൊലീസും ചേർന്ന് വലയിലാക്കിയത്. തിരുവല്ലം സ്വദേശി സുഹൈദ് ഇമ്ത്യാസ്, മണക്കാട് സ്വദേശി മുഹമ്മദ് ഹസൻ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 27ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. തുടർന്ന് സുഹൈദിന്റെ തിരുവല്ലത്തെ വീട്ടിൽ നടത്തിയ റെയ്ഡിൽ 44 ഗ്രാം എം.ഡി.എം.എ കൂടി പിടിച്ചെടുത്തു.
Friday, 21 April 2023
Home
Unlabelled
തൃശൂർ റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ് ഫോമിലെ ഇരിപ്പിടത്തിൽ ഉപേക്ഷിച്ച നിലയിൽ 15 കിലോ കഞ്ചാവ് കണ്ടെത്തി
തൃശൂർ റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ് ഫോമിലെ ഇരിപ്പിടത്തിൽ ഉപേക്ഷിച്ച നിലയിൽ 15 കിലോ കഞ്ചാവ് കണ്ടെത്തി

About Weonelive
We One Kerala