മോദിയുടെ 15 ലക്ഷം പോലെയാകില്ല താൻ നൽകുന്ന വാഗ്‍ദാനങ്ങളെന്ന് രാഹുൽഗാന്ധി. ബെല്ലാരിയിൽ നടന്ന റോഡ്‌ഷോയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബെല്ലാരിയിലെ രാഹുലിന്റെ റോഡ് ഷോ വൻ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിയുന്നു.പൊതുയോഗത്തിലെ രാഹുൽ ഗാന്ധിയുടെ പ്രസംഗത്തെ ആരവങ്ങളോടെയാണ് പ്രവർത്തകർ വരവേറ്റത്. കലബർഗി, കൊപ്പൽ എന്നിവിടങ്ങളിലും രാഹുൽ പ്രസംഗിച്ചു. ബെല്ലാരി നഗരത്തിലൂടെ 3 കിലോമീറ്ററോളം രാഹുലിന്റെ തുറന്ന വാഹനത്തെ ജനങ്ങൾ പിന്തുടർന്നു.അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസ്ഥാനത്തെ വിവിധ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും. വിവിധ ഘട്ടങ്ങളിലായി ആറ് ദിവസത്തെ പ്രചാരണത്തിനാണ് ഇതോടെ തുടക്കമാകുന്നത്. റോഡ് ഷോ ഉൾപ്പെടെ 22 പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. രാവിലെ പത്തിന് ബീദറിലെ ഹുംനാബാദിലും 12-ന് വിജയപുരയിലും രണ്ടിന് ബെലഗാവിയിലെ കുടച്ചിയിലും പൊതുസമ്മേളനത്തിൽ പ്രസംഗിക്കും. വൈകീട്ട് മൂന്നരയ്ക്ക് ബെംഗളൂരുവിലെ മാഗഡി റോഡിൽ നൈസ് റോഡ് മുതൽ സുമനഹള്ളി വരെ നാലരക്കിലോമീറ്റർ റോഡ് ഷോ നയിക്കും. ഞായറാഴ്ച രാവിലെ 9.30-ന് കോലാറിലും വൈകീട്ട് നാലിന് ഹാസനിലെ ബേലൂറിലും പ്രചാരണസമ്മേളനം. വൈകീട്ട് മൈസൂരുവിൽ റോഡ് ഷോ നടത്തും
Friday, 28 April 2023
Home
Unlabelled
ഞാൻ നൽകുന്ന വാഗ്‍ദാനങ്ങൾ മോദിയുടെ 15 ലക്ഷം പോലെയാകില്ല: രാഹുൽഗാന്ധി
ഞാൻ നൽകുന്ന വാഗ്‍ദാനങ്ങൾ മോദിയുടെ 15 ലക്ഷം പോലെയാകില്ല: രാഹുൽഗാന്ധി

About Weonelive
We One Kerala