ആർ സി ബുക്കും സ്മാർട്ടാകും; സ്മാർട്ട് ലൈസൻസിന് ഒആർസിരു വർഷം വരെ 200 രൂപ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 20 April 2023

ആർ സി ബുക്കും സ്മാർട്ടാകും; സ്മാർട്ട് ലൈസൻസിന് ഒആർസിരു വർഷം വരെ 200 രൂപ




തിരുവനന്തപുരം: വാഹനങ്ങളുടെ ആർസി ബുക്കും സ്മാർട്ട് കാർഡാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. അടുത്ത മാസം മുതൽ ആർസി ബുക്കുകൾ സ്മാർട്ട് കാർ‌ഡുകളാക്കും. ഡ്രൈവിങ് ലൈസൻസുകൾ രാജ്യാന്തര നിലവാരത്തിലാക്കുമെന്നും മന്ത്രി അറിയിച്ചു. ഒരു വർഷം വരെ ലൈസൻസുകൾ സ്മാർട്ട് കാർഡാക്കാൻ 200 രൂപയും പോസ്റ്റൽ ചാർജും അടച്ചാൽ മതി. ഒരു വർഷം കഴിഞ്ഞാൽ 1200 രൂപയും പോസ്റ്റൽ ചാർജും നൽകേണ്ടി വരുമെന്നും മന്ത്രി അറിയിച്ചു. 

ഇരുചക്രവാഹനങ്ങളിൽ മൂന്നുപേർ പാടില്ല എന്നുള്ളത് കേന്ദ്രനിയമമാണ്. അതിൽ മാറ്റം വരുത്തേണ്ടത് കേന്ദ്രമാണ്. ഇരുചക്രവാഹനത്തിൽ മാതാപിതാക്കൾക്കൊപ്പം കുട്ടി സഞ്ചരിച്ചാലും നിയമലംഘനമാകും. ഇതിൽ സംസ്ഥാനത്തിന് ഒന്നും ചെയ്യാൻ കഴിയില്ല. കേന്ദ്രനിയമം അനുസരിക്കുകയല്ലാതെ മറ്റു മാർഗമില്ലെന്നും ഗതാഗതമന്ത്രി പറഞ്ഞു. 

പൊതുസമൂഹത്തിന് ഉപകാരമാകുന്നതാണ് നിരത്തുകളിലെ എഐ കാമറ സംവിധാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എഐ കാമറ സംവിധാനം ഔദ്യോഗികമായി ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുവഴി വാഹനം തടഞ്ഞുനിർത്തിയുള്ള പരിശോധന വലിയൊരളവിൽ ഒഴിവാകും. നല്ല റോഡു സംസ്കാരം വളർത്തിയെടുക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമറകൾ ഉപയോഗിച്ച് പിടികൂടുന്ന ഗതാഗത നിയമ ലംഘനങ്ങൾക്ക് ഒരുമാസം പിഴ ഈടാക്കില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. മെയ് 19 വരെ പിഴയീടാക്കില്ല. ഒരു മാസം ബോധവൽക്കരണം നൽകാനാണ് തീരുമാനമെന്നും പരിപാടിയിൽ അധ്യക്ഷപ്രസംഗം നടത്തിയ മന്ത്രി ആന്റണി രാജു പറ‍ഞ്ഞു. വേണ്ടത്ര ബോധവത്കണം ഉണ്ടായില്ലെന്ന പരാതിയെ തുടർന്നാണ് ഒരു മാസം ബോധവത്കരണത്തിനായി മാറ്റിവെക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

Post Top Ad