റോഡിലെ ക്യാമറകൾ പ്രവര്‍ത്തിച്ച്‌ തുടങ്ങിയാല്‍ ഖജനാവിലേയ്ക്ക് ദിനംപ്രതി എത്തുക 25 കോടിയിലധികം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 15 April 2023

റോഡിലെ ക്യാമറകൾ പ്രവര്‍ത്തിച്ച്‌ തുടങ്ങിയാല്‍ ഖജനാവിലേയ്ക്ക് ദിനംപ്രതി എത്തുക 25 കോടിയിലധികം

 

റോഡിലെ ക്യാമറകൾ പ്രവര്‍ത്തിച്ച്‌ 



മോട്ടോര്‍ വാഹന വകുപ്പ് സംസ്ഥാനത്തുടനീളം സ്ഥാപിച്ച 726 നിര്‍മ്മിതബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ക്യാമറകൾ ഒരുമാസത്തിലേറെയായി നടത്തുന്ന ട്രയല്‍ റണ്ണിലൂടെ കണ്ടെത്തുന്നത് ദിവസം അഞ്ചുലക്ഷത്തിലേറെ ഗതാഗത നിയമലംഘനങ്ങള്‍.20 മുതല്‍ പിഴ ഈടാക്കി തുടങ്ങുമ്പോള്‍ ഖജനാവിലേക്ക് കോടികള്‍ എത്തും. ശരാശരി 500രൂപ പിഴ കണക്കാക്കിയാലും ദിവസം 25 കോടിയോളം കിട്ടും. 24 മണിക്കൂറും പെറ്റിയടിക്കും. തിരുവനന്തപുരം നഗരത്തിലെ 88 ക്യാമറകൾ മാത്രം അരലക്ഷം നിയമലംഘനങ്ങളാണ് നിത്യേന കണ്ടെത്തുന്നത്.

232.25 കോടി ചെലവിട്ടാണ് ക്യാമറകൾ സ്ഥാപിച്ചത്. ക്യാമറകൾ പ്രവര്‍ത്തിപ്പിക്കുന്നതിന് കണക്ടിവിറ്റി, ഡേറ്റാവിശകലനം, ജീവനക്കാര്‍, സൗരോര്‍ജ്ജ സംവിധാനം എന്നിവയ്ക്ക് മൂന്നുമാസത്തിലൊരിക്കല്‍മൂന്നരക്കോടിയും ക്യാമറകൾ സ്ഥാപിച്ച ചെലവില്‍ എട്ടരക്കോടിയും കെല്‍ട്രോണിന് നല്‍കണം. ക്യാമറാദൃശ്യങ്ങള്‍ പരിശോധിച്ച്‌ പിഴ തയ്യാറാക്കുന്നത് കെല്‍ട്രോണും പെറ്റി അംഗീകരിക്കേണ്ടത് മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗവുമാണ്. കൃത്രിമങ്ങള്‍ നടത്താനാവില്ല. ക്യാമറയുടെ 800മീറ്റര്‍ പരിധിയിലെ ലംഘനങ്ങള്‍ വരെ പിടിക്കും.

നിയമലംഘനം ഏതൊക്കെ ക്യാമറകളുടെ പരിധിയിലുണ്ടായാലും അത്രയും പെറ്റി ചുമത്തും. അതായത് ഹെല്‍മെറ്റില്ലാത്ത യാത്ര ഏതൊക്കെ ക്യാമറകള്‍ പിടികൂടുന്നോ അതിനെല്ലാം പിഴ ചുമത്തും. ഇതില്‍ മാറ്റം വരുത്തണോയെന്ന് സര്‍ക്കാരാണ് തീരുമാനിക്കേണ്ടത്. മുഖവും നമ്പറും വ്യക്തമാകും

1. രാത്രിയിലും വ്യക്തതയേറിയ ദൃശ്യങ്ങള്‍ ലഭിക്കും


2. സീറ്റ്ബെല്‍റ്റിടാത്തവരുടെ മുഖവും നമ്പർപ്ലേറ്റും വ്യക്തമാകും


3. പിന്‍സീറ്റിലിരിക്കുന്നവര്‍ക്ക് ഹെല്‍മെറ്റില്ലെങ്കിലും പകര്‍ത്തും


4. ഡ്രൈവിംഗിനിടെ മൊബൈലുപയോഗവും അമിതവേഗവും പിടികൂടും


5. ഇന്‍ഷ്വറന്‍സ്, രജിസ്ട്രേഷന്‍ രേഖകള്‍ വാഹന്‍ സോഫ്‌റ്റ്‌വെയറില്‍പരിശോധിച്ച്‌ പിഴചുമത്തും


5 വര്‍ഷം ദൃശ്യം സൂക്ഷിക്കും

ഗതാഗതനിയമലംഘനങ്ങളുടെ ദൃശ്യങ്ങള്‍ അഞ്ച് വര്‍ഷം സൂക്ഷിക്കാനുള്ള സംവിധാനം കണ്‍ട്രോള്‍റൂമിലെ ഡേറ്റാസെന്ററിലുണ്ട്

726കാമറകളിലെയും ദൃശ്യങ്ങള്‍ ഒരുവര്‍ഷം സൂക്ഷിച്ചുവയ്ക്കും. പൊലീസോ അന്വേഷണ ഏജന്‍സികളോ ആവശ്യപ്പെട്ടാല്‍ നല്‍കും.

പിഴത്തുക:

ഹെല്‍മെറ്റില്ലാത്ത യാത്ര-500 രൂപ

പിന്‍സീറ്റില്‍ ഹെല്‍മെറ്റില്ലാത്തത്-500

മൂന്നുപേരുടെ ബൈക്ക് യാത്ര-1000

ഡ്രൈവിംഗിനിടെ മൊബൈല്‍വിളി-2000

സീറ്റ്‌ബെല്‍റ്റില്ലാത്ത യാത്ര-500

അമിതവേഗം-1500

അനധികൃത പാര്‍ക്കിംഗ്-250

Post Top Ad