വന്ദേഭാരത് എക്‌സ്പ്രസ് വൈകിയതിനെ തുടർന്ന് റെയിൽവേ ചീഫ് കൺട്രോളറെ സസ്‌പെൻഡ് ചെയ്ത നടപടി റെയിൽവെ പിൻവലിച്ചു. കഴിഞ്ഞ ദിവസം പിറവത്ത്, വേണാട് എക്‌സ്പ്രസിന് ആദ്യ സിഗ്നൽ നൽകിയതിനാൽ ട്രയൽ റണ്ണിനിടെ വന്ദേഭാരത് രണ്ട് മിനിറ്റ് വൈകിയിരുന്നു. തുടർന്നാണ് റെയിൽവെ ട്രാഫിക് സെക്ഷനിലെ തിരുവനന്തപുരം ഡിവിഷനിലെ ചീഫ് കൺട്രോളറെ സസ്‌പെൻഡ് ചെയ്ത് ഉത്തരവിറങ്ങിയത്. തുടർന്ന് വിഷയത്തിൽ അന്വേഷണത്തിനും തീരുമാനമുണ്ടായിരുന്നുതിരുവനന്തപുരം ഡിവിഷനിലെ ട്രാഫിക് സെക്ഷനിലെ ചീഫ് കൺട്രോളർ ബി എൽ കുമാറിനെതിരെയാണ് സസ്‌പെൻഷൻ നടപടി. ട്രയൽ റൺ എന്നത് കൃത്യമായ സമയം രേഖപ്പെടുത്താനുള്ള ശ്രമമാണ്. അതിനാൽ മാർഗനിർദേശങ്ങൾ പാലിക്കാതെയാണ് ബി എൽ കുമാർ പ്രവർത്തിച്ചതെന്നാണ് സസ്പെൻഷൻ ഓർഡറിലുള്ളത്. എന്നാൽ, സസ്പെന്ഷന് പിൻവലിക്കുന്നു എന്നാണ് റെയിൽവെ അറിയിക്കുന്നത്.സസ്‌പെൻഷൻ എന്നാൽ നടപടിയല്ല, മറിച്ച് അന്വേഷണത്തിന് മുന്നോടിയായുള്ള പ്രാഥമിക നീക്കം മാത്രമാണെന്ന് റെയിൽവെ അധികൃതർ അറിയിച്ചു. കൂടാതെ, അന്വേഷണത്തിൽ നിന്ന് നടപടികളിൽ അസ്വാഭാവികതയൊന്നും കണ്ടില്ല എന്നതിനാലാണ് സസ്‌പെൻഷൻ പിൻവലിക്കുന്നതെന്ന് അവർ വ്യക്തമാക്കി. വന്ദേഭാരതിന് മറ്റു ട്രെയിനുകളെ പിടിച്ചിടുന്ന നടപടി വിമർശന വിധേയമായതിനെ തുടർന്ന് കണ്ടറിലേറെ സസ്‌പെൻഡ് ചെയ്തത് വലിയ വിമർശനങ്ങൾക്ക് കാരണമായി.പിറവം സ്‌ഷേനിൽ വേണാട് എക്‌സ്പ്രസ് എത്തിയതും വന്ദേഭാരതിന്റെ ട്രയൽ റണ്ണും ഒരേ സമയത്താണ് നടന്നത്. കൂടുതൽ യാത്രക്കാരുള്ളതിനാൽ വേണാട് എക്‌സ്പ്രസിനെ കടന്നുപോകാൻ സിഗ്നൽ നൽകുകയായിരുന്നു. ഇതിനെ തുടർന്ന് വന്ദേഭാരത് വൈകിയതാണ് ബി എൽ കുമാറിനെതിരായ അടിയന്തര സസ്‌പെൻഷൻ നടപടി.
Tuesday, 18 April 2023
Home
Unlabelled
വന്ദേഭാരത് 2 മിനിറ്റ് വൈകി; റെയിൽവേ ചീഫ് കൺട്രോളറുടെ സസ്പെൻഷൻ പിൻവലിച്ചു
വന്ദേഭാരത് 2 മിനിറ്റ് വൈകി; റെയിൽവേ ചീഫ് കൺട്രോളറുടെ സസ്പെൻഷൻ പിൻവലിച്ചു

About Weonelive
We One Kerala