തിരുവനന്തപുരം• മിൽമ റിച്ച് പാലിന്റെ വിലവർധന പിൻവലിച്ചു. കൊഴുപ്പു കൂടിയ പാലായ മിൽമ റിച്ച് (പച്ച കവർ) അര ലീറ്റർ പാക്കറ്റിന് 29 രൂപയിൽനിന്ന് 30രൂപയായാണ് വർധിപ്പിച്ചിരുന്നത്. കൊഴുപ്പു കുറഞ്ഞ മിൽമ സ്മാർട് ഡബിൾ ടോൺഡ് (മഞ്ഞ കവർ) അര ലീറ്ററിന് 24 രൂപയിൽനിന്ന് 25രൂപയായി കൂട്ടിയത് നിലനിൽക്കും.പുതുക്കിയ വില വർധന ഇന്നു മുതൽ പ്രാബല്യത്തിൽ വന്നു. വില വർധന സർക്കാർ അറിഞ്ഞില്ലെന്നും പരിശോധിക്കുമെന്നും മന്ത്രി ജെ.ചിഞ്ചുറാണി വ്യക്തമാക്കിയിരുന്നു. വൻ നഷ്ടം നേരിടുന്ന സാഹചര്യത്തിലാണ് വില വർധിപ്പിച്ചതെന്നാണ് മിൽമയുടെ വിശദീകരണം.മിൽമ ഉൽപന്നങ്ങൾക്ക് സംസ്ഥാനമാകെ ഏകീകൃത പാക്കിങ്, ഡിസൈൻ എന്നിവ നടപ്പാക്കുന്നതിന്റെ ഭാഗമായി മാധ്യമങ്ങളെ കണ്ടപ്പോൾ പാൽ വില വർധിപ്പിക്കുമോ എന്നുള്ള ചോദ്യത്തിന് ‘ഇല്ലേയില്ല’ എന്നായിരുന്നു മിൽമ ചെയർമാൻ കെ.എസ്.മണി തിങ്കളാഴ്ച നൽകിയ മറുപടി. പിറ്റേന്നാണ് വില കൂട്ടിയത്. വൻ നഷ്ടം നേരിടുന്ന സാഹചര്യത്തിലാണ് വില കൂട്ടിയതെന്നും 83 ശതമാനവും ക്ഷീരകർഷകർക്ക് നൽകുന്നുവെന്നും മിൽമ വ്യക്തമാക്കിയിരുന്നു.
Wednesday, 19 April 2023
Home
Unlabelled
മിൽമ റിച്ച് പാലിന്റെ 2 രൂപ വിലവർധന പിൻവലിച്ചു; സ്മാർട് പാലിന്റെ വിലയിൽ മാറ്റമില്ല
മിൽമ റിച്ച് പാലിന്റെ 2 രൂപ വിലവർധന പിൻവലിച്ചു; സ്മാർട് പാലിന്റെ വിലയിൽ മാറ്റമില്ല

About Weonelive
We One Kerala