ചട്ടുകപ്പാറ: ചെമ്മാടം എ കെ ജി വായനശാല ഗ്രന്ഥാലയം 42-ാമത് വാർഷിക ആഘോഷം 'ഒരുമ 2K23' സംഘടിപ്പിച്ചു. ഉദ്ഘാടം ഡോ: വി ശിവദാസൻ എം.പി നിർവഹിച്ചു.
സംഘാടക സമിതി ചെയർമാൻ പി ദിവാകരൻ സ്വാഗതം പറഞ്ഞു. എൻ അനിൽ കുമാർ അദ്ധ്യക്ഷം വഹിച്ചു. തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി. അംഗം പി പ്രശാന്തൻ, വാർഡ് മെമ്പർ പി ബാലകൃഷ്ണൻ, എ അശോകൻ ദേശാഭിമാനി, പി ഗംഗാധരൻ, വി ഭാസ്കരൻ എന്നിവർ ആശംസ നേർന്ന് സംസാരിച്ചു.