വന്ദേ ഭാരത് ട്രെയിൻ രാജ്യത്ത് ഏറ്റവും വൈകിയെത്തിയ സംസ്ഥാനമാണ് കേരളമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. തൊട്ടയൽ സംസ്ഥാനങ്ങളായ കർണ്ണാടകയിലും തമിഴ് നാടിലും വന്ദേ ഭാരത് ട്രെയിനുകൾ ഓടുന്നത് കാണുമ്പോഴും കേരളത്തിനോടുള്ള അവഗണന പല തവണ നമ്മൾ ചർച്ച ചെയ്തതാണെന്നും വി കെ സനോജ് ഫേസ്ബുക്കിൽ കുറിച്ചു. കേരളത്തിന് സ്വാഭാവികമായും ലഭിക്കേണ്ട വന്ദേ ഭാരത് ട്രെയിനിനെ മഹാ സംഭവമായി അവതരിപ്പിക്കാൻ ബിജെപി ശ്രമിക്കുകയാണ്.വന്ദേഭാരതിനെക്കാൾ എന്തുകൊണ്ടും ലാഭം നിർദ്ദിഷ്ട കെ റെയിൽ പദ്ധതിയാണെന്നാണ് വി കെ സനോജ് പറയുന്നു. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള യാത്രയുടെ ദുരവും സമയവും ചിലവും പങ്കുവച്ചാണ് സനോജ് വന്ദേഭാരതും കെ റെയിലും വിമാനയാത്രയും തമ്മിലുള്ള താരതമ്യം നടത്തിയിരിക്കുന്നത്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 482 കിലോ മീറ്റർ സഞ്ചരിക്കാൻ വന്ദേഭാരതിൽ 2138 രൂപയും എട്ട് മണിക്കൂറും വേണമെന്നും അദ്ദേഹം ചൂണ്ടികാട്ടി.കെ റെയിലിലാകട്ടെ ഇതിന് 3 മണിക്കൂറും 1325 രൂപയും മാത്രമാകും വേണ്ടിവരികയെന്നും സനോജ് ചൂണ്ടികാട്ടി. കണ്ണൂർ തിരുവനനന്തപുരം വിമാന യാത്ര തുക 2897 രൂപയും ഒരു മണിക്കൂർ സമയവുമാണ് വേണ്ടതെന്നും അദ്ദേഹം കുറിച്ചു. അതിനാൽ തന്നെ നിർദ്ദിഷ്ട കെ റെയിലാണ് ഏറ്റവും മെച്ചമെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി ഫേസ്ബുക്കിൽ ചൂണ്ടിക്കാട്ടി.
Saturday, 15 April 2023
Home
Unlabelled
വന്ദേ ഭാരത് തിരുവനന്തപുരം- കണ്ണൂർ വരെ 482 കിമി 2138 രൂപ സമയം 8 മണിക്കൂർ; നിർദിഷ്ട കെ റെയിൽ 1325 രൂപ, സമയം 3 മണിക്കൂർ; ഡിവൈഎഫ്ഐ
വന്ദേ ഭാരത് തിരുവനന്തപുരം- കണ്ണൂർ വരെ 482 കിമി 2138 രൂപ സമയം 8 മണിക്കൂർ; നിർദിഷ്ട കെ റെയിൽ 1325 രൂപ, സമയം 3 മണിക്കൂർ; ഡിവൈഎഫ്ഐ

About Weonelive
We One Kerala