ഫയലുകൾ തീർപ്പാക്കുന്നതിൽ അലംഭാവം, സെക്രട്ടേറിയറ്റിൽ പോലും 50 ശതമാനം ഫയൽ കെട്ടിക്കിടക്കുന്നു'; മുഖ്യമന്ത്രി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 19 April 2023

ഫയലുകൾ തീർപ്പാക്കുന്നതിൽ അലംഭാവം, സെക്രട്ടേറിയറ്റിൽ പോലും 50 ശതമാനം ഫയൽ കെട്ടിക്കിടക്കുന്നു'; മുഖ്യമന്ത്രി

 


തിരുവനന്തപുരം: സർക്കാർ പദ്ധതികൾ ഉദ്യോഗസ്ഥ അലംഭാവം കൊണ്ട് അട്ടിമറിക്കപ്പെടുന്നുവെന്ന് മുഖ്യമന്ത്രി. ഫയലുകൾ തീർപ്പാക്കുന്നതിൽ ഉദ്യോഗസ്ഥര്‍ക്ക് അലംഭാവമാണ്. സെക്രട്ടേറിയറ്റിൽ പോലും 50 ശതമാനം ഫയൽ കെട്ടിക്കിടക്കുന്നു.ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ വിമർശനം. ഓരോ ഫയലും ജീവിതമാണെന്നാണ് സർക്കാർ നയം. ഫയലുകളെ ജീവിപ്പിക്കാനും കൊല്ലാനും ഉദ്യോഗസ്ഥർക്ക് കഴിയും.അണ്ടർ സെക്രട്ടറിമാർ മുതൽ സ്പെഷ്യൽ സെക്രട്ടറിമാർ വരെയുള്ളവരുടെ യോഗമാണ് വിളിച്ചത്.ഏഴ് വർഷത്തെ അനുഭവത്തിലാണ് സംസാരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.ബ്ലിക് സര്‍വ്വീസ് കമ്മീഷന്‍റെ അംഗങ്ങളില്‍ നിലവിലുള്ള ഒഴിവിലേക്ക് പുതിയ അംഗമായി ഡോ. പ്രകാശന്‍ പി.പി യെ നിയമിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. തൃശൂര്‍ ചെറുതുരുത്തി പുതുശ്ശേരി സ്വദേശിയായ  ഡോ. പ്രകാശന്‍ പി.പി പട്ടാമ്പി ഗവണ്‍മെന്‍റ് കോളേജിലെ മലയാള വിഭാഗം അസോഷ്യയേറ്റ് പ്രൊഫസറാണ്.ഇലക്ട്രോണിക് മാധ്യമം മുഖേന സമന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട് 1973 ലെ ക്രിമിനല്‍ നടപടി നിയമസംഹിതയിലെ സെക്ഷന്‍ 62, 91 എന്നീ വകുപ്പുകളില്‍ ഭേദഗതി വരുത്തുന്നതിനുള്ള കരട് ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. 

ഭാരതപുഴയക്ക് കുറുകെയുള്ള തൃത്താലയിലെ വെളിയാംകല്ല് റെഗുലേറ്റര്‍ കം ബ്രിഡ്ജിന്‍റെ രണ്ടാം ഘട്ടം പുനരുദ്ധാരണവും തകര്‍ന്ന സംരക്ഷണഭിത്തിയുടെ പുഃനര്‍നിര്‍മ്മാണവും നടത്തുന്നതിന് 33.4 കോടി രൂപ അധിക ധനാനുമതിയായി അനുവദിച്ചു.


.

Post Top Ad