പാലക്കാട് അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. പുതൂര്‍ ഇലച്ചിവഴി ആഞ്ചക്കക്കൊമ്പ് സ്വദേശി കന്തസാമിയാണ് കൊല്ലപ്പെട്ടത്. ഊരിലേക്ക് വരുന്നതിനിടെ കാട്ടാനയുടെ മുന്നില്‍ അകപ്പെടുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.നേരത്തെയും കാട്ടാനയുടെ സാന്നിധ്യമുള്ള മേഖലയാണിത്. കോളനിയില്‍ രാത്രിയും പകലും ആന ശല്യം രൂക്ഷമാകാറുണ്ട്. ജനവാസ മേഖലകളിലേക്കടക്കം എത്തുന്ന കാട്ടാന ശല്യത്തിന് അധികാരികള്‍ പരിഹാരം തേടുന്നില്ലെന്നും പ്രദേശവാസികള്‍ പറയുന്നു.
Monday, 17 April 2023
Home
Unlabelled
അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചു
അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചു

About Weonelive
We One Kerala