ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചെയ്ഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ മട്ടന്നൂര്‍ ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചെയ്ഞ്ചില്‍ ഏപ്രില്‍ 27ന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള വിവിധ ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിലേക്കായി വണ്‍ ടൈം രജിസ്ട്രേഷന് നടത്തുന്നു.
രജിസ്ട്രേഷന് ഫീസ് 250 രൂപ, പ്രായപരിധി 50 വയസില്‍ കുറവ്. രജിസ്ട്രേഷന് ഹാജരാകുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് സാധുതയുള്ള ഇമെയില്‍ ഐഡിയും ഫോണ്‍ നമ്പറും ഉണ്ടായിരിക്കണം. കൂടാതെ ആധാര്‍/ വോട്ടേഴ്സ് ഐഡി/ പാസ്പോര്‍ട്ട്/ പാന്‍ കാര്‍ഡ് ഇവയില്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയും ഹാജരാക്കണം.
താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് എംപ്ലോയബിലിറ്റി സെന്ററിന്റെ ആജീവനാന്ത രജിസ്ട്രേഷന് ചെയ്ത് തുടര്‍ന്ന് നടക്കുന്ന എല്ലാ ഇന്റര്‍വ്യൂവിനും പങ്കെടുക്കാവുന്നതാണ്. ഫോണ്‍: 0497 2707610, 6282942066