L
സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങൾക്ക് പിഴയൊടുക്കാനുള്ള സന്ദേശങ്ങൾ ഇന്ന്മുതൽ പ്രവഹിക്കും. 726 ഇടങ്ങളിൽ സ്ഥാപിച്ച ആധുനിക ക്യാമറകളിൽ നിന്നുള്ള ചിത്രങ്ങൾ സഹിതമാണ് നിയമലംഘനങ്ങൾക്ക് പിഴ വരുന്നത്. തളിപ്പറമ്പിൽ രണ്ടിടങ്ങളിൽ എ ഐ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ദേശീയപാതയിൽ ചിറവക്കിലും ശ്രീകണ്ഠാപുരം റോഡിൽ സീതി സാഹിബ് ഹൈസ്കൂളിന് സമീപവുമാണ് ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. 800 മീറ്റർ ദൂരത്തിൽ നിന്നുള്ള നിയമലംഘനങ്ങൾ വരെ കൃത്യതയോടെ പിടിച്ചെടുക്കാൻ പ്രാപ്തിയുള്ള ക്യാമറകളാണ് ഇവ. അതിനാൽ അമിതവേഗവും ഹെൽമെറ്റ് ധരിക്കാത്തതും ആയിരിക്കും ഏറ്റവും കൂടുതൽ പിടിക്കപ്പെടുന്നത്. ഇന്ന് മുതൽ പിറകിൽ ഇരിക്കുന്നവർ ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ 500 രൂപ പിഴ നൽകേണ്ടിവരും. നിയമലംഘനം നടന്നാൽ ഉടനെ മൊബൈൽ ഫോണിൽസന്ദേശം വരും. ഒരാഴ്ചയ്ക്കുള്ളിൽ പിഴ അടച്ചില്ലെങ്കിൽ നിയമനടപടികളും സ്വീകരിക്കും.