നടൻ മാമുക്കോയയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഹൃദയാഘാതത്തിനൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവം കൂടിയതാണ് നില ഗുരുതരമാക്കിയത്. കോഴിക്കോട് മൈത്ര ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മാമുക്കോയ വെൻ്റിലേറ്റിൻ്റെ സഹായത്തോടെയാണ് കഴിയുന്നത്.അടുത്ത 48 മണിക്കൂറിന് ശേഷമേ ആരോഗ്യസ്ഥിതി സംബന്ധിച്ചുള്ള വ്യക്തമായ സൂചനകൾ ലഭിക്കൂ. മാമുക്കോയയുടെ മക്കൾ ഉൾപ്പെടെയുളളവരും സുഹൃത്തുക്കളും ആശുപത്രിയിലുണ്ട്. മലപ്പുറം കാളികാവിൽ കഴിഞ്ഞ ദിവസം ഫുട്ബോൾ മൽസരം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മാമുക്കോയക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻതന്നെ വണ്ടൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു
Tuesday, 25 April 2023
Home
Unlabelled
മാമുക്കോയയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ഹൃദയാഘാതത്തിനൊപ്പം തലച്ചോറിൽ രക്തസ്രാവവും
മാമുക്കോയയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ഹൃദയാഘാതത്തിനൊപ്പം തലച്ചോറിൽ രക്തസ്രാവവും

About Weonelive
We One Kerala