കണ്ണൂർ : കേരള തീരത്ത് മെയ് ഒന്ന് രാത്രി 11.30 വരെ അര മീറ്റർ മുതൽ ഒരു മീറ്റർ വരെ ഉയർന്ന തിരമാലക്കും കടൽ ആക്രമണത്തിനും സാധ്യത ഉണ്ടെന്നും വേഗത 05-35 സെൻറി മീറ്റർ/ സെക്കൻഡ് വരെ മാറി വരുവാൻ സാധ്യത ഉണ്ടെന്നും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശ അനുസരണം മാറി താമസിക്കണം. മത്സ്യ ബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക