ഉത്സവത്തിനിടെ സംഘർഷം, പിന്നാലെ വീ​ടു​ക​യ​റി സ്ത്രീ​ക​ളെ ആ​ക്ര​മി​ച്ചു; മൂ​ന്ന്​ പ്ര​തി​ക​ൾ പി​ടി​യി​ൽ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 18 April 2023

ഉത്സവത്തിനിടെ സംഘർഷം, പിന്നാലെ വീ​ടു​ക​യ​റി സ്ത്രീ​ക​ളെ ആ​ക്ര​മി​ച്ചു; മൂ​ന്ന്​ പ്ര​തി​ക​ൾ പി​ടി​യി​ൽ

 


അ​മ്പ​ല​പ്പു​ഴ: വീ​ടു​ക​യ​റി സ്ത്രീ​ക​ളെ ആ​ക്ര​മി​ച്ച കേ​സി​ൽ മൂ​ന്ന്​ പ്ര​തി​ക​ൾ പി​ടി​യി​ൽ. അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് പതിനാലാം വാ​ർ​ഡ് പു​തു​വ​ൽ അ​ജി​ത്ത് (36), ആ​ല​പ്പു​ഴ ബീ​ച്ച് വാ​ർ​ഡ് തൈ​പ്പ​റ​മ്പി​ൽ രാ​ഹു​ൽ രാ​ജ് (33), കാ​ക്കാ​ഴം പു​തു​വ​ൽ സു​ധി​ലാ​ൽ (29) എ​ന്നി​വ​രെ​യാ​ണ് അ​മ്പ​ല​പ്പു​ഴ പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് വ​ള​ഞ്ഞ​വ​ഴി പ​ടി​ഞ്ഞാ​റ് അ​യോ​ധ്യ ന​ഗ​റി​ലെ സ​ച്ചി​ൻറെ വീ​ട് അ​ന്വേ​ഷി​ച്ചെ​ത്തി​യ ആ​ക്ര​മി​ സംഘം വീട്ടിലുണ്ടായിരുന്ന സ്ത്രീ​ക​ളെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. 

സ​ച്ചി​ൻറെ മാ​താ​വ് പ്രീ​തി (47) മു​ത്ത​ശ്ശി ശോ​ഭ​ന (67), സ​ഹോ​ദ​രി മീ​നു (31) ബ​ന്ധു ഗ​ർ​ഭി​ണി കൂ​ടി​യാ​യ ശി​ൽ​പ (22)എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഉത്സവത്തിനിടെ നടന്ന സംഘർഷത്തിന്‍റെ ഭാഗമായാണ് പ്രതികള്‍ വീട്ടില്‍ അതിക്രമിച്ച് കയറി സ്ത്രീകള്‍ക്ക് നേരെ അതിക്രമം അഴിച്ചുവിട്ടതെന്നാണ് പൊലീസ് പറയുന്നത്. വിവരമറിഞ്ഞെത്തിയ പൊലീസിന് നേരെയും പ്രതികള്‍ ആക്രമണം നടത്തിയിരുന്നു. ശിവരാത്രി മഹോത്സവത്തിന്‍റെ ഭാഗമായി നടന്ന താലപ്പൊലിക്കിടെ ഉണ്ടായ സംഘർഷമാണ് ആക്രമണത്തിലേക്കെത്തിയതെന്ന് പൊലീസ് പറഞ്ഞു.


Post Top Ad