ജനങ്ങള്‍ക്ക് ആവശ്യമില്ലാത്തത് അടിച്ചേല്‍പ്പിക്കേണ്ടതില്ല; സ്വവര്‍ഗ വിവാഹ ഹര്‍ജികളെ എതിര്‍ത്ത് നിയമമന്ത്രി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 26 April 2023

ജനങ്ങള്‍ക്ക് ആവശ്യമില്ലാത്തത് അടിച്ചേല്‍പ്പിക്കേണ്ടതില്ല; സ്വവര്‍ഗ വിവാഹ ഹര്‍ജികളെ എതിര്‍ത്ത് നിയമമന്ത്രി

 


സ്വവര്‍ഗ വിവാഹ ഹര്‍ജികള്‍ സുപ്രിംകോടതി പരിഗണിക്കുന്നതിനെതിരെ വീണ്ടും നിയമമന്ത്രി കിരണ്‍ റിജിജു. സ്വവര്‍ഗ വിവാഹം പോലുള്ള വിഷയങ്ങള്‍ പരിഗണിക്കേണ്ട വേദി കോടതിയല്ല. കോടതി ഒരു വിധി തീരുമാനിച്ചാല്‍ അതിനെതിര് നില്‍ക്കാനാകില്ല. പക്ഷേ ജനങ്ങള്‍ക്ക് ആവശ്യമില്ലാത്തത് അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്ന് റിജിജു പറഞ്ഞു.സ്വവര്‍ഗ വിവാഹം പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് വിടണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ച പശ്ചാത്തലത്തിലാണ് നിയമമന്ത്രിയുടെ പ്രതികരണം. വിവാഹം പോലുള്ള വളരെ സെന്‍സിറ്റീവും പ്രധാനപ്പെട്ടതുമായി വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് കോടതിയല്ല. രാജ്യത്തെ ജനങ്ങളാണ്. സുപ്രിംകോടതിക്ക് തീര്‍ച്ചയായും തീരുമാനങ്ങളെടുക്കാന്‍ അധികാരമുണ്ട്. പക്ഷേ രാജ്യത്തെ ഓരോ പൗരനെയും ബാധിക്കുന്ന വിഷയമാകുമ്പോള്‍ സുപ്രിംകോടതിയല്ല, ഫോറമെന്നും റിജിജു കൂട്ടിച്ചേര്‍ത്തു.

ഇത് കോടതിയും സര്‍ക്കാരും തമ്മിലുള്ള വിഷയമല്ല. ഇന്ത്യയിലെ ഓരോ പൗരനെയും ബാധിക്കുന്ന വിഷയമാണെന്നും ജനങ്ങളുടെ ഇച്ഛാശക്തിയുടെ ചോദ്യമാണെന്നും നിയമന്ത്രി പറഞ്ഞു.


Post Top Ad