കൊവിഡ് മഹാമാരിക്ക് മുന്നിൽ പല രാജ്യങ്ങളും മുട്ടുകുത്തി, എന്നാൽ കേരളത്തിന് പിടിച്ചുനിൽക്കാൻ കഴിഞ്ഞു; മുഖ്യമന്ത്രി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 17 April 2023

കൊവിഡ് മഹാമാരിക്ക് മുന്നിൽ പല രാജ്യങ്ങളും മുട്ടുകുത്തി, എന്നാൽ കേരളത്തിന് പിടിച്ചുനിൽക്കാൻ കഴിഞ്ഞു; മുഖ്യമന്ത്രി

 


കൊവിഡ് കാലത്ത് പല വികസിത രാജ്യങ്ങളും മഹാമാരിക്ക് മുന്നിൽ മുട്ടുകുത്തിയെന്നും എന്നാൽ കേരളത്തിന് പിടിച്ചുനിൽക്കാൻ കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആർദ്രം മിഷനിലൂടെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെ ഇടപെട്ട് നടത്തിയ പ്രവർത്തനത്തിൻ്റെ ഫലമാണിത്. പുതിയ ആളുകൾക്ക് സൗകര്യം ഒരുക്കാൻ വേണ്ടി വെന്റിലേറ്ററിൽ നിന്ന് പഴയ ആളുകളെ വിശ്ചേദിക്കുന്നത് പല രാജ്യങ്ങളിലും നമ്മൾ കണ്ടു, എന്നാൽ കേരളത്തിൽ അതുണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു.ഐസിയുവും വെന്റിലേറ്ററും കൊവിഡ് കാലത്തും ഒഴിഞ്ഞുകിടന്നു. കൊവിഡ് വരുമെന്ന് കണ്ടുണ്ടാക്കിയ വികസനമല്ല ഇതെന്ന് പറഞ്ഞ മുഖ്യമന്ത്രി എല്ലാവർക്കും ചികിത്സ ലഭ്യമാക്കണമെന്ന ചിന്തയാണ് സർക്കാരിനെ നയിച്ചതെന്നും വ്യക്തമാക്കി.അതേസമയം രാജ്യത്തെ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നു. 8.40 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. ഒരു ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 9111 പേർക്കാണ്. തുടർച്ചയായി അഞ്ചാം ദിവസവും കൊവിഡ് കേസുകൾ കൂടുകയാണ്. ഇന്നലെ പ്രതിദിന രോഗികളുടെ എണ്ണം 10,093 ആയിരുന്നു. 5.61 ശതമാനം ആയിരുന്നു പോസിറ്റിവിറ്റി നിരക്ക്.

Post Top Ad