കണ്ണൂർ:- ചെറിയതോതിലുള്ള റോയൽറ്റി നിശ്ചയിച്ചതിന്റെ പേരിൽ 24 മുതൽ ചെങ്കൽക്വാറികൾ അടച്ചിടാനുള്ള നീക്കത്തിൽനിന്ന് ഉടമകൾ പിന്തിരിയണമെന്ന് കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ (സി. ഐ.ടി.യു.) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ചെങ്കല്ലിന് അടിക്കടി വില വർധിപ്പിക്കുന്നതുകാരണം ഉപഭോക്താക്കൾ വലിയ പ്രയാസം നേരിടുകയാണ്. റോയൽറ്റിയുടെ പേരിൽ വില വർധിപ്പിക്കുന്നതിനുള്ള ഗൂഢനീക്കമാണ് ക്വാറി ഉടമകൾ ഇപ്പോൾ നടത്തുന്നത്. പതിനായിരക്കണക്കിന് തൊഴിലാളികളെ പട്ടിണിയിലാക്കുന്ന ഈ നീക്കത്തിനെതിരേ സർക്കാർ ശക്തമായ നിലപാട് സ്വീകരിക്കണം-ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കെ.പി.സഹദേവൻ, അരക്കൻ ബാലൻ, ടി.ശശി, കെ.രാഘവൻ, കെ.വി.പവിത്രൻ, കെ.പി.ബാലകൃഷ്ണൻ, ടി.പ്രസാദ് എന്നിവർ സംസാരിച്ചു