കല്ലേലി കാവില്‍ ആദിത്യ പൊങ്കാലയും കല്ലേലി സാംസ്ക്കാരിക സമ്മേളനവും നടന്നു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ O.T.T, Logicwebs.in, Pocket t.v, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വീ.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

 


Thursday, 27 April 2023

കല്ലേലി കാവില്‍ ആദിത്യ പൊങ്കാലയും കല്ലേലി സാംസ്ക്കാരിക സമ്മേളനവും നടന്നു


കോന്നി: കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ (മൂലസ്ഥാനം) പത്താമുദയ മഹോത്സവ ദിനത്തില്‍ ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ ആചാര അനുഷ്ടാനങ്ങള്‍ 999 മലയ്ക്ക് സമര്‍പ്പിച്ച് ഊരാളി ദേശം വിളിച്ചു ചൊല്ലി 101 കരിക്കിന്‍റെ പടേനി കളരിയില്‍ സമര്‍പ്പിച്ചു. ഇതോട് അനുബന്ധിച്ചുള്ള കല്ലേലി ആദിത്യ പൊങ്കാലയുടെ ഭദ്ര ദീപം സിനിമ ബാലതാരം മാളികപ്പുറം കല്ലു (കുമാരി ദേവാനന്ദ )കേരളോത്സവം ഫെയിം കുമാരി അഞ്ജന കടമ്പനാട് എന്നിവർ ചേർന്ന് തെളിയിച്ചു. കല്ലേലി സാംസ്കാരിക സദസ്സ് മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. കാവ് പ്രസിഡന്റ് അഡ്വ. ശാന്തകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സലിം കുമാർ കല്ലേലി സ്വാഗതം പറഞ്ഞു. കാവുകളുടെ സംഗമം ആന്റോ ആന്റണി എം പിയും കല്ലേലി ജീവകാരുണ്യ പ്രവർത്തി അഡ്വ അടൂർ പ്രകാശ് എം പി  ഊരാളി സംഗമം സിദ്ധനർ സർവീസ് സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി കെ രവികുമാറും ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം റോബിന്‍ പീറ്റര്‍, അരുവാപ്പുലം ബദ്രിയ മുസ്ലീം ജമാഅത്ത് ചീഫ് ഇമാം അഹമ്മദ് കബീര്‍ മൌലവി ഐവര്‍കാല, ശിവഗിരി മഠം ഗുരുധര്‍മ്മ പ്രചാര സഭ കേന്ദ്ര കമ്മറ്റി അംഗം അഡ്വ കെ എന്‍ സത്യാനന്ദ പണിക്കര്‍, എസ് എം എസ് കോന്നി താലൂക്ക് യൂണിയന്‍ അധ്യക്ഷന്‍ സി കെ ലാലു, ബി കെ എം യു ദേശീയ കൌണ്‍സില്‍ അംഗം കുറുംബകര രാമകൃഷ്ണന്‍, അഡ്മിനസ്ട്രെറ്റര്‍ സാബു കുറുംബകര, കാവ് ആത്മീയ ഉപദേഷ്ടാവ് സീതത്തോട്‌ രാമചന്ദ്രന്‍, പി ആര്‍ ഒ ജയന്‍ കോന്നി, ഉത്സവ കമ്മറ്റി കണ്‍വീനര്‍ മോനി സി ആര്‍, ഉത്സവ ചെയര്‍മാന്‍ ജയന്‍ എം ആര്‍ എന്നിവര്‍ സംസാരിച്ചു. മലയുണർത്തൽ കാവ് ഉണർത്തൽ, കാവ് ആചാരങ്ങൾ 41 തൃപ്പടി പൂജ, താംബൂല സമർപ്പണം,999 മലക്കൊടി ദർശനം ഉപസ്വരൂപ പൂജകൾ, വാനര ഊട്ട്, മീനൂട്ട്, പ്രഭാത പൂജ, കല്ലേലി അമ്മൂമ്മ പൂജ, കല്ലേലി അപ്പൂപ്പൻ പൂജ, പുഷ്പാഭിഷേകം സമൂഹ സദ്യ കല്ലേലി ആദിത്യ പൊങ്കാല നിവേദ്യം 999 മലക്കൊടി എഴുന്നള്ളത്ത്, ആന ഊട്ട്, ഭക്തി ഗാനസുധ പുണ്യ നദി അച്ചൻകോവിൽ ആറ്റിൽ കല്ലേലി വിളക്ക് തെളിയിക്കൽ  ദീപാരാധന ദീപക്കാഴ്ച ചെണ്ട മേളം പത്താമുദയ ഊട്ട്  തെയ്യം, പരുന്താട്ടം, തിരുവാതിരക്കളി, മുടിയാട്ടം പാണ്ടി ഊരാളി അപ്പൂപ്പൻ കല്ലേലി ഊരാളി അപ്പൂപ്പൻ ചരിത്ര വിൽപ്പാട്ട്   കല്ലേലി ഊരാളി അപ്പൂപ്പന്‍റെ  ചരിത്ര പുരാതനമായ കുംഭപ്പാട്ട്, പാട്ടും കളിയും, ഭാരതക്കളി, പടയണിക്കളി, തലയാട്ടം കളി എന്നിവ നടന്നു. 

Post Top Ad