സുഡാൻ സംഘർഷം; മലയാളികൾക്കായി കേരള ഹൗസിൽ ഹെൽപ്പ് ഡെസ്ക് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 21 April 2023

സുഡാൻ സംഘർഷം; മലയാളികൾക്കായി കേരള ഹൗസിൽ ഹെൽപ്പ് ഡെസ്ക്




ന്യൂഡൽഹി: സുഡാനിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മലയാളികൾക്കായി കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ‍ഹെൽപ്പ് ഡെസ്ക് തുറന്നു. ബന്ധപ്പെടേണ്ട നമ്പർ: 011 23747079. 

ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ കുടുങ്ങി കിടക്കുന്നവരെ നാട്ടിൽ എത്തിക്കാനുള്ള രക്ഷാദൗത്യത്തിന് ഒരുങ്ങാൻ പ്രധാനമന്ത്രി നേരത്തെ നിർദ്ദേശം നൽകിയിരുന്നു. അടിയന്തര ഒഴിപ്പിക്കൽ വേണ്ടി വന്നാൽ അതിന് സജ്ജമായി ഇരിക്കാനാണ് നിർദേശം. രക്ഷാദൗത്യത്തിനുള്ള ആസൂത്രണം നടത്താനും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്യോ​ഗസ്ഥർക്ക് നിർദേശം നൽകി. 

സുഡാനിലെ സ്ഥിതി​ഗതികൾ വിലയിരുത്താൻ വിളിച്ച ഉന്നതതല യോ​ഗത്തിലാണ് പ്രധാനമന്ത്രിയുടെ നിർദേശം. സുഡാനിൽ മലയാളി കൊല്ലപ്പെട്ടതിൽ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു. 3000 ലധികം ഇന്ത്യാക്കാർ സുഡാനിൽ കുടുങ്ങി കിടക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം യോ​ഗത്തിൽ അറിയിച്ചു.

Post Top Ad