ഇരിട്ടി : ഒരാഴ്ച മുമ്പാണ് പയഞ്ചേരിമുക്കിലെ കാർഷോറൂമിൽ നിന്നും ബെൻസ് കാർ മോഷണം പോയത് .സ്ഥാപനത്തിന്റെ സി സി ടി വി യുടെ ഹാർഡ് ഡിസ്കും മോഷണം പോയിരുന്നു .മോഷ്ടാവ് പോള്ളാച്ചി ഭാഗത്തേക്ക് കടന്നതായി അന്വേഷണ സംഘത്തിന് മനസ്സിലായതോടെ തമിഴ്നാട് പൊലീസിന് വിവരം നൽകുകയും ,തമിഴ്നാട് പോലീസിന്റെ സഹായത്തോടെ പ്രതിയായ ആലപ്പുഴ സ്വദേശി പാസ്കൽ സന്തോഷിനെ പോലീസ് തിരിച്ചറിഞ്ഞു .ബെൻസ് കാർ ഇദ്ദേഹം തമിഴ്നാട് തിരിപ്പൂരിനടുത്ത് ഉപേക്ഷിച്ചിരുന്നു .