ഹജ്ജ് വളണ്ടിയർ വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പരാതിയുമായി കൂടുതൽ പേർ രംഗത്ത് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 15 April 2023

ഹജ്ജ് വളണ്ടിയർ വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പരാതിയുമായി കൂടുതൽ പേർ രംഗത്ത്

 


കോഴിക്കോട്:ഹജ്ജ് വളണ്ടിയറായി തെരഞ്ഞെടുക്കാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പു നടത്തിയ സംഭവത്തിൽ പരാതിയുമായി കൂടുതൽ പേർ രംഗത്ത്. കോഴിക്കോട്, മലപ്പുറം, കാസർക്കാട് ജില്ലകളിലെ നൂറു കണക്കിനാളുകളാണ് തട്ടിപ്പിനിരയായത്. സംഭവത്തിൽ കാസർകോട് സ്വദേശിയുൾപ്പെടെ മൂന്ന് പേരുടെ പരാതിയിൽ നടക്കാവ് പൊലിസ് കേസ് രജിസ്റ്റർ ചെയ്തു.

പരാതി ലഭിച്ച സാഹചര്യത്തിൽ ഇന്ന് അന്വേഷണം തുടങ്ങുമെന്ന് നടക്കാവ് പൊലിസ് അറിയിച്ചു. നിരവധി പേർ നടക്കാവ് സ്‌റ്റേഷനിൽ എത്തുന്നുണ്ടെങ്കിലും രേഖാമൂലം പരാതി സമർപ്പിക്കാൻ പലരും തയാറായിട്ടില്ല. പണം തിരികെ ലഭിക്കുമെന്ന് കരുതിയാണ് പലരും രേഖാമൂലം പരാതി നൽകാൻ മടിക്കുന്നത്. മെഡിക്കൽ വിഭാഗത്തിൽ ഹജ്ജ് വളണ്ടിയറാക്കാമെന്ന് വാഗ്ദാനം ചെയ്താണ് ഒരു സംഘം പലരിൽ നിന്നുമായി പണം വാങ്ങിയത്. സമൂഹ മാദ്ധ്യമങ്ങളിൽ ഇത് സംബന്ധിച്ച പ്രചാരണം നടത്തിയാണ് തട്ടിപ്പ് നടത്തിയത്. താമസം, ഭക്ഷണം എന്നിവയും 1300 സഊദി റിയാൽ ശമ്പളവും നൽകാമെന്നാണ് വാട്സ്ആപ്പിൽ പരസ്യം ചെയ്തത്.

അപേക്ഷകർ 20,000 രൂപയാണ് നൽകേണ്ടത്. അഡ്വാൻസായി 10,000 രൂപ അടക്കണം. ഇതോടൊപ്പം പാസ്‌പോർട്ടും നൽകണം. അഡ്വാൻസ് തുക എന്ന നിലക്ക് പതിനായിരം രൂപയും പാസ്‌പോർട്ടുമാണ് സംഘം കൈക്കലാക്കിയത്. ഈ മാസം പത്ത് മുതൽ ആറു മാസമാണ് ജോലിയുടെ കാലാവധിയായി പറഞ്ഞത്. പത്തിന് സൗദിയിലേക്ക് പോകുമെന്ന അറിയിപ്പിനെത്തുടർന്ന് പലരും നിലവിലുള്ള ജോലികൾ ഒഴിവാക്കി സംഘവുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പല കാരണങ്ങൾ പറഞ്ഞ് തടിയൂരുകയായിരുന്നു.

Post Top Ad