പെരുമ്പാവൂര്‍ : പെരുമ്പാവൂരിന് സമീപം ഓടക്കാലിയില്‍ അതിഥി തൊഴിലാളി തീച്ചൂളയില്‍ വീണു. കൊല്‍ക്കത്ത സ്വദേശി നസീർ (23) ആണ് തീച്ചൂളയിലേക്ക് വീണത്. ഇയാളെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.
പ്ലൈവുഡ് കമ്പനിയിലെ മാലിന്യം കൂട്ടിയിട്ടതിന് ശേഷം ഇവര്‍ അവിടെ തന്നെ കത്തിച്ച് കളയുന്നതാണ് പതിവ്. അത്തരത്തില്‍ പ്ലൈവുഡ് മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിന് ഇടയിൽ നസീര്‍ അപകടത്തില്‍ പെടുക ആയിരുന്നു. പ്ലൈവുഡ് കത്തിച്ചതിനെ തുടര്‍ന്നുണ്ടായ പുക ശമിപ്പിക്കുന്നതിനായി പൈപ്പ് ഉപയോഗിച്ച് നനച്ച് കൊണ്ടിരിക്കുമ്പോള്‍ 15 അടി ഗര്‍ത്തത്തില്‍ വീഴുക ആയിരുന്നു ഇയാള്‍.