ഇരിട്ടി വൈദ്യുതി ഭവൻ ഉദ്‌ഘാടനം ചെയ്തു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ O.T.T, Logicwebs.in, Pocket t.v, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വീ.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

 


Wednesday, 19 April 2023

ഇരിട്ടി വൈദ്യുതി ഭവൻ ഉദ്‌ഘാടനം ചെയ്തു


ഇരിട്ടി: ഇരിട്ടിയിൽ പുതുതായി നിർമ്മിച്ച വൈദ്യുതി ഭവന്റെഉദ്‌ഘാടനം മന്ത്രി കെ. കൃഷ്ണൻ കുട്ടി നിർവഹിച്ചു. ആസൂത്രണത്തിൽ കേന്ദ്രീകരിക്കാൻ കഴിയാതെ പൊയതിനാൽ കേരളം വൈദ്യുതി രംഗത്തും ഉപഭോക്‌തൃസംസ്ഥാനമായി മാറിയെന്ന്‌ മന്ത്രി കൃഷ്‌ണൻകുട്ടി പറഞ്ഞു. അരിയും പച്ചക്കറിയും ഇതര സാധനങ്ങളും എന്നത്‌ പോലെ നാം വൈദ്യുതിയും വിലയ വിലനൽകി വാങ്ങേണ്ടുന്ന അവസ്ഥയാണ് ഇപ്പോഴും. 3000 ടിഎംസി വെള്ളം ലഭിക്കുന്ന നാടാണ്‌ കേരളം. 300 ടിഎംസി വെള്ളം മത്രമാണ്‌ നാം ഉപയോഗിക്കുന്നത്‌. ജലവൈദ്യുത പദ്ധതികളിൽ കേന്ദ്രീകരിക്കാൻ സാധിച്ചാൽ നമുക്ക്‌ വൈദ്യുതി മിച്ച സംസ്ഥാനമായി മാറാം. മൂന്ന്‌ വലിയ പദ്ധതികൾ വഴി 1560 മെഗാവാട്ട്‌ വൈദ്യുതി കൂടി ഉൽപ്പാദിപ്പിക്കാനുള്ള നീക്കത്തിലാണ്‌ കെഎസ്‌ഇബി. ഇടുക്കി നിലയം സുവർണജൂബിലി പദ്ധതിയാണിതിൽ മുഖ്യം. 800 മെഗാവാട്ട്‌ വൈദ്യുതി കൂടി ഇടുക്കിയിൽ നിന്ന്‌ ഉൽപ്പാദിപ്പിക്കാനാണ്‌ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

സണ്ണിജോസഫ്‌ എംഎൽഎ അധ്യക്ഷനായി. ചീഫ്‌ എൻജിനീയർ ഹരീശൻ മൊട്ടമ്മൽ റിപ്പോർട്ട്‌ അവതരിപ്പിച്ചു. നിർമ്മാണം സമയ ബന്ധിതമായി പൂർത്തീകരിച്ച കരാർ കമ്പനി പ്രതിനിധിക്ക്‌ മന്ത്രി ഉപഹാരം നൽകി. കെഎസ്‌ഇബി ഡയറക്ടർ സി. സുരേഷ്‌കുമാർ, സജീവ്‌ ജോസഫ്‌ എംഎൽഎ, ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ബിനോയ്‌കുര്യൻ, നഗരസഭാ ചെയർമാൻ കെ. ശ്രീലത, വൈസ്‌ ചെയർമാൻ പി. പി. ഉസ്‌മാൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. വേലായുധൻ, വി. പി. അബ്‌ദുൾറഷീദ്‌, ബാബുരാജ്‌ പായം, കെ. മനോജ്‌, പി. കെ. ജനാർദനൻ, എം. എം. മജീദ്‌, പ്രശാന്തൻ മുരിക്കോളി, സി. വി. എം. വിജയൻ, മാത്യു കുന്നപ്പിള്ളി, അജേഷ് നടുവനാട് കെഎസ്‌ഇബി ചീഫ്‌ എൻജിനീയർ കെ. രാജീവ്‌കുമാർ എന്നിവർ സംസാരിച്ചു. ചെമ്പേരി മുതൽ കൊട്ടിയൂർ വരെയുള്ള ഇരിക്കൂർ, മട്ടന്നൂർ, പേരാവൂർ അസംബ്ലി മണ്ഡലങ്ങളിലെ മൂന്ന്‌ നഗരസഭകളിലെയും 19 പഞ്ചായത്തുകളിലെയും 1,96,488 ഉപഭോക്താക്കൾ ഉൾക്കൊള്ളുന്നതാണ്‌ ഇരിട്ടി വൈദ്യുതി ഭവൻ. ഡിവിഷൻ, സബ്‌ഡിവിഷൻ, സെക്‌ഷൻ ഓഫീസുകൾ ഇരിട്ടി വൈദ്യുതി ഭവനിൽ പ്രവർത്തനമാരംഭിച്ചു. തലശ്ശേരി - വളവുപാറ അന്തർ സംസ്ഥാന പാതയ്‌ക്കരികിലെ പയഞ്ചേരിമുക്കിൽ ഒന്നരക്കോടി രൂപ ചെലവിലാണ്‌ 491.40 ചതുരശ്ര മീറ്റർ വിസ്‌തൃതിയിൽ ഇരുനില മന്ദിരം നിർമ്മിച്ചത്‌. പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്‌. കെഎസ്‌ഇബിയുടെ 43.5 സെന്റിൽ 27.5 സെന്റ്‌ സ്ഥലത്താണ്‌ വൈദ്യുതി ഭവൻ കെട്ടിടം. ബാക്കി സ്ഥലത്ത്‌ സബസ്‌സ്‌റ്റേഷനും നിർമ്മിക്കും.

Post Top Ad