വേനൽ ചൂട് നേരിടാൻ കേരള ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ സ്റ്റേറ്റ് ഹീറ്റ് ആക്ഷൻ പ്ലാനിന് ദേശീയ തലത്തിൽ പുരസ്കാരം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 19 April 2023

വേനൽ ചൂട് നേരിടാൻ കേരള ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ സ്റ്റേറ്റ് ഹീറ്റ് ആക്ഷൻ പ്ലാനിന് ദേശീയ തലത്തിൽ പുരസ്കാരം

 


 ഡൽഹി ആസ്ഥാനമായിട്ടുള്ള സെന്റർ ഫോർ പോളിസി റിസർച്ച് (സി.പി.ആർ) രാജ്യത്തെ 37 ഹീറ്റ് ആക്ഷൻ‌ പ്ലാനുകളിൽ നടത്തിയ പഠനത്തിലാണ് കേരളം മികച്ച സ്കോർ നേടിയത്

വേനൽ ചൂടിലുണ്ടാകുന്ന വർധനവ്, അപകട സാധ്യത, ചൂട് നേരിട്ട് ബാധിക്കുന്ന വിഭാഗങ്ങളെ തിരിച്ചറിയുന്നതിന് സ്വീകരിക്കുന്ന നടപടികൾ എന്നിവ റിപ്പോർട്ടിൽ പ്രത്യേകം പരാമർശിക്കപ്പെട്ടു.

വേനൽ ചൂട് സൃഷ്ടിക്കുന്ന പ്രശ്നങ്ങൾക്ക് അടിസ്ഥാന സൗകര്യം, സങ്കേതികവിദ്യയുടെ ഉപയോഗം, പാരിസ്ഥിതികം എന്നിങ്ങനെ വിവിധ മേഖലകള്‍ തിരിച്ച് ഹ്രസ്വ- ദീർഘകാല പരിഹാരം ഒരുക്കുന്നതിലും കേരളം മുന്നിലാണ്. ഓൺലൈൻ ഭക്ഷണ വിതരണക്കാർ പോലെയുള്ള പുതിയ കാലത്തെ വൾനറബിൾ ഗ്രൂപ്പുകളെ കണ്ടെത്താൻ കേരളത്തിലെ ആക്ഷൻ പ്ലാൻ മാത്രമാണ് ശ്രമിച്ചതെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. 

ഒരു മികച്ച ആക്ഷൻ പ്ലാനിനാവശ്യമായ സൂചികകളായി പഠനം കണക്കാക്കിയ മേഖലകളെയെല്ലാം കേരളത്തിലെ ഹീറ്റ് ആക്ഷൻ പ്ലാൻ അഡ്രെസ്സ് ചെയ്തിട്ടുണ്ട്. 2020 ലാണ് 'കേരള സംസ്ഥാന ഉഷ്ണകാല ദുരന്ത ലഘൂകരണ പ്രവർത്തന മാർഗരേഖ' എന്ന പേരിൽ കേരളത്തിന്റെ ഹീറ്റ് ആക്ഷൻ പ്ലാൻ പ്രസിദ്ധീകരിച്ചത്.

Post Top Ad