ഇന്ത്യൻ സർക്കസ് കുലപതിയും, ജെമിനി സർക്കസ് ഉടമസ്ഥനുമായ ശങ്കരേട്ടന്റെ നിര്യാണത്തോടെ കണ്ണൂരിന് നഷ്ടമായത് സർക്കസ് കുലപതിയെയാണെന്ന് ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജ്ജ് അനുശോചനത്തിൽ പറഞ്ഞു. നിരവധി ബിസിനസ് സ്ഥാപനങ്ങൾ ഉണ്ടായിട്ടും എന്നും ഒരു സർക്കസ് കലാകാരനായി അറിയപ്പെടാൻ ആഗ്രഹിച്ച അദ്ദേഹം കണ്ണൂർ ജില്ലയുടെ പേരും പ്രശസ്തിയും സർക്കസ് എന്ന കലയിലൂടെ ലോകത്തിന്റെ വിവിധ കോണുകളിൽ അടയാളപ്പെടുത്തിയതിൽ മുൻപന്തിയിൽ ഉണ്ടായിരുന്നു. രാഷ്ട്രീയ പ്രവർത്തകരുമായും, സാമൂഹിക പ്രവർത്തകരുമായും അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്ന ജെമിനി ശങ്കരേട്ടന്റെ മരണം കണ്ണൂരിന്റെ സാംസ്കാരിക മണ്ഡലത്തിന് തീരാ നഷ്ടമാണ്. ജില്ലാ കോൺഗ്രസ് കമ്മിറ്റിക്ക് വേണ്ടി അഡ്വ .മാർട്ടിൻ ജോർജ്ജും, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് വേണ്ടി കെ സി മുഹമ്മദ് ഫൈസലും, കെ പ്രമോദ് അനുശോചനം രേഖപ്പെടുത്തി റീത്ത് സമർപ്പിച്ചു.
Monday, 24 April 2023
കണ്ണൂരിന് നഷ്ടമായത് സർക്കസ് കുലപതിയെ: അഡ്വ മാർട്ടിൻ ജോർജ്ജ്