കൂടാളി: കോയ്യോടൻ ചാലിൽ നിയന്ത്രണം വിട്ട കാറിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. പൂവത്തൂർ പാറപ്പുറത്തെ അഖിലേഷിനാണ് (26) തലയ്ക്കും കൈകാലുകൾക്കും പരിക്കേറ്റത്.
ഇയാളെ ചാലയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ചാലോട് ഭാഗത്തേക്ക് വരിക ആയിരുന്ന കാർ നിയന്ത്രണം വിട്ട് വലത് ഭാഗത്തേക്ക് കയറി ബൈക്ക് യാത്രക്കാരനെ ഇടിക്കുക ആയിരുന്നു. സമീപത്തെ മൺതിട്ടയിൽ ഇടിച്ചാണ് കാർ നിന്നത്.