പയ്യന്നൂർ: ഫെബ്രുവരി രണ്ടിന് കരിവെള്ളൂർ വട്ടപ്പൊയിലിലെ ശ്രീകാന്തിന്റെ വീട് പട്ടാപ്പകൽ കുത്തിത്തുറന്ന് അകത്ത് കയറി 21 പവന്റെ സ്വര്ണാഭരങ്ങളും ,4500 രൂപയും കവർന്ന കേസിലെ പ്രതിയായ കാഞ്ഞങ്ങാട് സ്വദേശി ആസിഫിനെ (23 )പയ്യന്നൂർ പോലീസ് പിടികൂടി .മോഷ്ടിച്ച ആഭരങ്ങൾ, കാഞ്ഞങ്ങാട് ജ്വല്ലറിയിൽ നിന്നും ,കണ്ണൂർ ജ്വല്ലറിയിൽ നിന്നും കണ്ടെത്തി .
ഡിസംബർ 20 ന് പയ്യന്നൂരിലുള്ള വ്യാപാരിയുടെ വീട്ടിൽ പട്ടാപകൽ മോഷണം നടത്തിയത് ഇയാൾ തന്നെയെന്ന് കുറ്റസമ്മതം നടത്തിയിട്ടുണ്ട് .