കരുവൻചാൽ കളരി അങ്കണത്തിൽ കച്ചകെട്ട് മഹോത്സവം നടത്തി. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ O.T.T, Logicwebs.in, Pocket t.v, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വീ.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

 


Thursday, 20 April 2023

കരുവൻചാൽ കളരി അങ്കണത്തിൽ കച്ചകെട്ട് മഹോത്സവം നടത്തി.


പയ്യാവൂർ: കെ പി സി ജി എം കരുവൻ ചാൽ കളരി അങ്കണത്തിൽ  കച്ചകെട്ട് മഹോത്സവം നടത്തി.കളരി കമ്മറ്റി പ്രസിഡണ്ട്  പ്രസിഡന്റ് കെ.ഡി ഐസക്ക് അധ്യക്ഷത വഹിച്ചു. നടുവിൽ ഗ്രാമപഞ്ചായത്ത് അംഗം പി കെ ബാലകൃഷ്ണൻ കച്ച വിതരണം  ഉദ്ഘാടനം ചെയ്തു.

കടത്തനാടൻ കളരികളിൽ മാത്രം കാണുന്ന കച്ചകെട്ടും, കൈകുത്തിപ്പയറ്റുകളും കടത്തനാടൻ കളരി സമ്പ്രദായത്തിലെ പ്രത്യേകതയാണ്. ശരീരത്തിലെ വായുക്കളിലെ അപാനവായുവിനെ നിയന്ത്രിക്കുവാനും ശരീരത്തെ എന്തിനും തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെ അരയും തലയും മുറുക്കി കച്ചകെട്ടി ശരിരത്തിലെ കളകളെ (ദുർമ്മേദസ്) പുറത്തള്ളിയുള്ള വ്യായാമ പരിശീലത്തിന് കച്ചകെട്ടൽ ഒഴിച്ചു കൂടാൻ പറ്റാത്തതാണ് കളരി പരിശീലനം നേടുന്ന വിദ്യാർത്ഥികൾക്ക് ശാരീര - മാനസിക വളർച്ചയ്ക്കും വികാസത്തിനും ഗുണം കിട്ടുന്നു.

സിലബസിനെ അടിസ്ഥാമാക്കി കുട്ടികളുടെ കഴിവിനെ ഗ്രേഡിംഗ് ആയി തിരിച്ചുള്ള വർണ്ണ കച്ചകൾ നൽകി വരുന്നത് അതായത് ആധുനിക കാലഘട്ടത്തിൽ ഇത്തരം കച്ച കൊടുക്കുന്നതോട് കൂടി കുട്ടികൾക്ക് ആത്മവിശ്വാസവും തുടർന്നു പഠിക്കുവാനുള്ള പ്രചോദനവും വർദ്ധിച്ചു വരുന്നതായി കളരി സംഘം ഗുരുക്കൾ എം ജി രാമചന്ദ്രൻ ആമുഖ പ്രഭാഷണത്തിൽ പറഞ്ഞു. വി എ റഹിം, കെ കെ സഖീർ, ടി സുബൈർ, സജി പുത്തൻ കണ്ടത്തിൽ, അനീഷ് ജോസഫ് ,എം വി സനൽ എന്നിവർ പ്രസംഗിച്ചു.

Post Top Ad