റാഗി പുട്ട് തയ്യാറാക്കാം :ആഴ്ചയില്‍ രണ്ട് നേരം റാഗി പുട്ട്: പ്രമേഹവും പ്രഷറുമെല്ലാം വന്നവഴിയേ പോവും - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 24 April 2023

റാഗി പുട്ട് തയ്യാറാക്കാം :ആഴ്ചയില്‍ രണ്ട് നേരം റാഗി പുട്ട്: പ്രമേഹവും പ്രഷറുമെല്ലാം വന്നവഴിയേ പോവും

 


ആരോഗ്യം എന്നത് എപ്പോഴും വളരെയധികം ശ്രദ്ധ വേണ്ട ഒരു മേഖലയാണ്. എന്നാല്‍ ആരോഗ്യത്തിന് ഗുണകരമാവുന്ന ഭക്ഷണം നാം കഴിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ആരോഗ്യ പ്രശ്‌നങ്ങളെ എല്ലാം ഇല്ലാതാക്കുന്നതിന് ഒരു പരിധി വരെ ഭക്ഷണത്തിന് സാധിക്കുന്നു. പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണം ഭക്ഷണം തന്നെയാണ് എന്നതും നാം ഓര്‍ക്കണം. ഇന്നത്തെ കാലത്ത് ഹോട്ടലില്‍ നിന്നുള്ള ഭക്ഷണം എത്രത്തോളം അപകടകരമാണ് എന്ന് നമുക്കെല്ലാം അറിയാം. അതിന്റെ ഫലമായി നമ്മളെ പിടികൂടുന്ന രോഗങ്ങളാകട്ടെ ഒട്ടും കുറവല്ല താനും. എന്നാല്‍ ആരോഗ്യകരമായ ഭക്ഷണത്തിലൂടെ നമുക്ക് എല്ലാ രോഗങ്ങളേയം പ്രതിരോധിക്കാം. ഇന്നത്തെ പാചകക്കുറിപ്പില്‍ വളരെ ആരോഗ്യകരമായ ഒരു പ്രഭാത ഭക്ഷണത്തെക്കുറിച്ചാണ് പറയുന്നത്.

റാഗി പുട്ട് തയ്യാറാക്കാം ആദ്യം റാഗി നല്ലതുപോലെ കഴുകി ഉണക്കിയെടുക്കുക. ഉണക്കിയതിന് ശേഷം ഇത് നല്ലതുപോലെ മിക്‌സിയിലിട്ട് പൊടിച്ചെടുക്കുക. വെള്ളം അല്‍പം പോലും ചേര്‍ക്കരുത്. പൊടിച്ചതിന് ശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് വെള്ളം എന്നിവ ചേര്‍ത്ത് പുട്ടുപൊടിയുടെ പരുവത്തില്‍ പൊടിച്ചെടുക്കുക. അതിന് ശേഷം പുട്ടുകുറ്റിയില്‍ അല്‍പം തേങ്ങ ഇട്ട് റാഗിപ്പൊടി കുഴച്ചതും ഇട്ട് പിന്നീട് തേങ്ങയിട്ട് പുട്ടുകുറ്റിയില്‍ വെച്ച് വേവിച്ചെടുക്കുക. റാഗിപ്പുട്ട് തയ്യാര്‍. ഇതിന് നിങ്ങള്‍ക്ക് വെറും പഴവും പപ്പടവും തന്നെ ധാരാളം. ഇതല്ല എന്തെങ്കിലും കറികള്‍ വേണമെങ്കില്‍ അതും ഇതില്‍ ചേര്‍ക്കാവുന്നതാണ്.
കൊളസ്‌ട്രോള്‍ കുറക്കുന്നതിനും റാഗി തന്നെയാണ് മുന്നില്‍. ഇന്നത്തെ കാലത്ത് മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണശീലത്തിന്റെ ഭാഗമായി കൊളസ്‌ട്രോള്‍ വെല്ലുവിളിയാവുന്നുണ്ട്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും റാഗി സഹായിക്കുന്നു. നാരുകളുടെ കലവറയായതിനാല്‍ ഇത് നിങ്ങളുടെ മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതോടൊപ്പം തന്നെ ദഹന പ്രക്രിയ കൃത്യമായി നടക്കുന്നതിനും റാഗി സഹായിക്കുന്നു.

Post Top Ad