സൂറത്ത് : അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ന് നിര്‍ണായകം. കുറ്റക്കാരനാണെന്ന മജിസ്‌ട്രേറ്റ് കോടതിയുടെ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യത്തില്‍ സൂറത്ത് ജില്ലാ കോടതി ഇന്ന് വിധി പറയും. ജഡ്ജി ആര്‍എസ് മൊഗേരയാണ് അപ്പീലില്‍ കഴിഞ്ഞ ആഴ്ച വിശദമായ വാദം കേട്ട ശേഷം വിധി പറയുന്നത്. കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ ലഭിച്ചാല്‍ രാഹുലിന് എംപി സ്ഥാനം തിരികെ ലഭിക്കും. സ്റ്റേ ലഭിച്ചില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പും രാഹുലിന്റെ അഭിഭാഷക സംഘം നടത്തിയിട്ടുണ്ടെന്നാണ് വിവരം. നിയമപരമായി നിലനില്‍പ്പില്ലാത്ത കേസിലാണ് സൂറത്തിന് സിജെഎം കോടതി വിധി പറഞ്ഞതെന്നാണ് രാഹുല്‍ സെഷന്‍സ് കോടതിയില്‍ വാദിച്ചത്.
Wednesday, 19 April 2023
Home
Unlabelled
രാഹുല്‍ ഗാന്ധിക്ക് ഇന്ന് നിര്‍ണായകം, അപകര്‍ത്തീക്കേസില്‍ കോടതി വിധി പറയും
രാഹുല്‍ ഗാന്ധിക്ക് ഇന്ന് നിര്‍ണായകം, അപകര്‍ത്തീക്കേസില്‍ കോടതി വിധി പറയും

About Weonelive
We One Kerala